5 Jan 2026 7:31 PM IST
Summary
റഷ്യയുമായി ഇന്ത്യ തുടരുന്ന ബന്ധത്തില്‍ ഞാന്‍ സംതൃപ്തനല്ല. എന്നെ സന്തോഷിപ്പിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്- ട്രംപ്
ഇന്ത്യ സഹകരിച്ചില്ലെങ്കില്‍ താരിഫുകള്‍ ഇനിയും ഉയര്‍ത്തുമെന്ന ഭീഷണിയുമായി ട്രംപ്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഞാന്‍ ഒട്ടും സന്തുഷ്ടനല്ലെന്നും പ്രസ്താവന.റഷ്യന്‍ ഓയിലിന്റെ പേരില്‍ ഇന്ത്യയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.
ഞാന്‍ സന്തുഷ്ടനല്ല-ട്രംപ്
പ്രധാന മന്ത്രി നരേന്ദ്ര മോദി ഒരു നല്ല മനുഷ്യനാണ്, പക്ഷേ റഷ്യയില്‍ നിന്നുള്ള ഓയില്‍ ഇറക്കുമതിയില്‍ താന്‍ ഒട്ടും സന്തുഷ്ടനല്ല. തന്നെ സന്തോഷിപ്പിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നുമാണ് ട്രംപ് പറഞ്ഞത്. എയര്‍ഫോഴ്സ് വണ്ണില്‍ വെച്ച് ലോകം കേട്ട ട്രംപിന്റെ ഈ വാക്കുകള്‍ കേവലം ഒരു സൗഹൃദ സംഭാഷണമല്ല, മറിച്ച് ഇന്ത്യയ്ക്കുള്ള കൃത്യമായ താക്കീതായാണ് ഇപ്പോള്‍ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
താരിഫ് ഇനിയും ഉയര്‍ത്തും
റഷ്യന്‍ ഓയില്‍ ഇടപാട് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ താരിഫ് ഇനിയും ഉയര്‍ത്തുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ട്രംപും മോദിയും തമ്മില്‍ ഫോണിലൂടെ സംസാരിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് ഈ ഭീഷണി വരുന്നത് എന്നത് ശ്രദ്ധേയമാണ്.
റഷ്യന്‍ ഓയില്‍ വാങ്ങുന്നത് ആഭ്യന്തര വിപണിയിലെ വില കുറയ്ക്കാനാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും, അമേരിക്കയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
അമേരിക്കയെ സന്തോഷിപ്പിക്കാന്‍ റഷ്യന്‍ ബന്ധത്തില്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്യുമോ? അതോ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി ട്രംപിന്റെ താരിഫ് യുദ്ധത്തെ നേരിടുമോ? വരും ദിവസങ്ങള്‍ ഇന്ത്യന്‍ വിപണിക്ക് ഈ തിരുമാനങ്ങള്‍ അതീവ നിര്‍ണ്ണായകമായിരിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
