image

8 Dec 2025 4:43 PM IST

Economy

പുടിന്റെ സന്ദര്‍ശനം; യുഎസ് നയതന്ത്രജ്ഞര്‍ നെട്ടോട്ടത്തില്‍

MyFin Desk

പുടിന്റെ സന്ദര്‍ശനം; യുഎസ്  നയതന്ത്രജ്ഞര്‍ നെട്ടോട്ടത്തില്‍
X

Summary

ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ അമേരിക്കയുടെ രണ്ട് സംഘങ്ങള്‍ ഇന്ത്യയിലെത്തുന്നു


പുടിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യ-യു.എസ്. ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ അതിവേഗ നീക്കവുമായി അമേരിക്ക. ഈ ആഴ്ച ഇന്ത്യയിലെത്തുന്നത് അമേരിക്കയുടെ രണ്ട് സംഘങ്ങള്‍. യു.എസ്.

ഡിഫന്‍സ് അണ്ടര്‍ സെക്രട്ടറി ആലിസണ്‍ ഹൂക്കര്‍ ഇതിനകം ഇന്ത്യയിലെത്തിയിട്ടുണ്ട്. അവരുടെ മിന്നല്‍ സന്ദര്‍ശനം വ്യാഴാഴ്ച വരെ ന്യൂ ഡല്‍ഹിയിലും ബെംഗളൂരുവിലുമായി തുടരും. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി അവര്‍ കൂടിക്കാഴ്ച നടത്തും.

സാമ്പത്തിക-വാണിജ്യ ബന്ധങ്ങള്‍ ആഴത്തിലാക്കുക, യു.എസ്. കയറ്റുമതി വര്‍ദ്ധിപ്പിക്കുക, കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബഹിരാകാശ ഗവേഷണം തുടങ്ങിയ പുതിയ മേഖലകളില്‍ സഹകരണം ഉറപ്പാക്കുക എന്നതാണ് സന്ദര്‍ശനലക്ഷ്യം.

അമേരിക്ക എത്രത്തോളം ഇന്ത്യയുമായുള്ള ബന്ധത്തിന് പ്രാധാന്യം നല്‍കുന്നു എന്നത് ഇത് വ്യക്തമാക്കുന്നു. ഇതിനൊപ്പമാണ് ഇതേ ആഴ്ചയില്‍ തന്നെ, ഡെപ്യൂട്ടി യു.എസ്. ട്രേഡ് റെപ്രസെന്റേറ്റീവ് ആയ റിക്ക് സ്വിറ്റ്സറും സംഘവും വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരാന്‍ ഇന്ത്യയില്‍ എത്തുന്നത്. ഇവയെല്ലാം പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് പിന്നാലെയാണെന്നതാണ് ശ്രദ്ധേയം.

ഇന്ത്യ-റഷ്യ ആണവോര്‍ജ്ജ ബന്ധം ശക്തമാവുന്നതും വ്യാപാര സഖ്യവും യുഎസിനെ അസ്വസ്ഥരാക്കുന്നുണ്ട്. ഇന്ത്യ-റഷ്യ-ചൈന സഖ്യം ഉണ്ടായാല്‍ അത് വലിയ തിരിച്ചടിയാവുമെന്ന വിലയിരുത്തലാണ് ഇതിന് കാരണം. ഒപ്പം താരിഫ് ഭീഷണി നിലനിന്നിട്ടും പുടിനുമായി ഇന്ത്യ കൈകോര്‍ത്താല്‍ അത് ഇന്തോ- പസഫിക് മേഖലയിലെ അമേരിക്കയുടെ ഇടപെടലിന് തിരിച്ചടിയാവും.

ചൈനയ്ക്കെതിരേ ഒരുമിക്കാനുള്ള തന്ത്രവും നടപ്പാക്കാന്‍ സാധിക്കില്ല. ഇതോടെയാണ് നേരത്തെ പാക്കിസ്ഥാനെതിരേ നിന്ന് ഇന്ത്യയെ വിമര്‍ശിച്ചിരുന്ന ട്രംപ് കഴിഞ്ഞ ദിവസം നിലപാട് മാറി, പാക്കിസ്ഥാനെതിരെ നിലകൊണ്ടതും. ഏതായാലും അമേരിക്കയുടെ രണ്ട് ടീമുകള്‍ ഈ ആഴ്ച ഇന്ത്യയിലെത്തുന്നത് അമ്പരപ്പിക്കുന്ന നീക്കമായാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.