2 Nov 2025 10:28 AM IST
Summary
യുപിഐവഴിയുള്ള ഇടപാടുകള്‍ സര്‍വകാലറെക്കോര്‍ഡില്‍
ഉത്സവ സീസണിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചതും ജിഎസ്ടി ഇളവുകള്‍ പ്രഖ്യാപിച്ചതും കാരണം, യുപിഐവഴിയുള്ള ഇടപാടുകള്‍ സര്‍വകാലറെക്കോര്‍ഡിലെത്തി. ഒക്ടോബറില്‍ 27.28 ലക്ഷംകോടി രൂപയുടെ 20.7 ബില്യണ്‍ ഇടപാടുകളാണ് യുപിഐവഴി നടന്നത്.
സെപ്റ്റംബറില്‍ ഇത് 19.63 ബില്യണ്‍ വോള്യവും 24.9 ട്രില്യണ്‍ രൂപ മൂല്യവുമായിരുന്നു. 2016 ഏപ്രിലില്‍ യുപിഐ പ്രവര്‍ത്തനക്ഷമമായതിനുശേഷം ഇതുവരെയുള്ള ഏറ്റവും മികച്ച മാസമാണ് ഒക്ടോബര്‍. 87,993 കോടി രൂപയുടെ 668 ദശലക്ഷം പ്രതിദിന ഇടപാടുകളാണ് കഴിഞ്ഞമാസം നടന്നത്. സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ വോളിയം 5 ശതമാനവും മൂല്യം 10 ശതമാനവും വര്‍ദ്ധിച്ചു.
ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വീസ് (ഐഎംപിഎസ്) ഒക്ടോബറില്‍ 3 ശതമാനം ഉയര്‍ന്ന് 404 ദശലക്ഷമായി. ഈ വര്‍ഷം സെപ്റ്റംബറില്‍ ഇത് 394 ദശലക്ഷമായിരുന്നു. മൂല്യത്തില്‍, സെപ്റ്റംബറില്‍ 5.98 ട്രില്യണ്‍ രൂപയില്‍ നിന്ന് 8 ശതമാനം വര്‍ധിച്ച് 6.42 ട്രില്യണ്‍ രൂപയായി.
ഒക്ടോബറില്‍ ഫാസ്റ്റ് ടാഗ് ഇടപാടുകള്‍ സെപ്റ്റംബറില്‍ 333 ദശലക്ഷത്തില്‍ നിന്ന് 8 ശതമാനം വര്‍ധിച്ച് 361 ദശലക്ഷമായി. ഓഗസ്റ്റില്‍ ഇത് 371 ദശലക്ഷമായിരുന്നു. മൂല്യം സെപ്റ്റംബറില്‍ 6,421 കോടി രൂപയില്‍ നിന്ന് 4 ശതമാനം വര്‍ധിച്ച് 6,686 കോടി രൂപയുമായി.
ഒക്ടോബറില്‍ ആധാര്‍ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം (എഇപിഎസ്) ഇടപാടുകള്‍ 112 ദശലക്ഷമായി, സെപ്റ്റംബറിലെ 106 ദശലക്ഷത്തില്‍ നിന്ന് 6 ശതമാനം കൂടുതലാണിത്. ഇടപാടുകളുടെ മൂല്യം മുന്‍ മാസത്തെ 27,388 കോടി രൂപയില്‍ നിന്ന് 30,509 കോടി രൂപയുമായി ഉയര്‍ന്നു.
പഠിക്കാം & സമ്പാദിക്കാം
Home
