21 Nov 2025 8:26 PM IST
Summary
പണം ഇടപാടുകൾക്ക് മിനിറ്റുകൾ മതി. യുപിഐ സേവനങ്ങൾ യൂറോപ്പിലും
'ടിപ്‌സു'മായി ഇന്ത്യയിലെ ജനപ്രിയ മൊബൈല്‍ പേയ്മെന്റ് സംവിധാനമായ യുപിഐ ബന്ധിപ്പിക്കാനൊരുങ്ങുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എന്താണ് ഈ ടിപ്‌സ്?
ഉപയോക്താക്കൾക്ക് നേട്ടമാകും
യൂറോ അടിസ്ഥാനമായി പ്രവർത്തിക്കുന്ന തത്സമയ പേയ്മെന്റ് സംവിധാനമാണിത്.യൂറോപ്യന്‍ ടാര്‍ഗറ്റ് ഇന്‍സ്റ്റന്റ് പേയ്മെന്റ് സെറ്റില്‍മെന്റാണ് ടിപ്‌സ് എന്ന ചുരുക്കപ്പേരില്‍ അറിയുന്നത്. ഇന്ത്യയ്ക്കും യൂറോപ്യൻ മേഖലയ്ക്കും ഇടയിലുള്ള പണം ഇടപാടുകൾ എളുപ്പമാക്കുക എന്നതാണ് ഇന്റര്‍ലിങ്കേജ് ലക്ഷ്യമിടുന്നത്. കൂടാതെ ഇന്ത്യയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും ഉപയോക്താക്കള്‍ക്ക് ഇത് പ്രയോജനമാകുമെന്നാണ് പ്രതീക്ഷ.
'ടിപ്‌സുമായി യുപിഐ ബന്ധിപ്പിക്കുന്നതിനായി ആര്‍ബിഐയും എന്‍പിസിഐയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനെ സമീപിപ്പിച്ചിരുന്നു. ക്രിയാത്മകമായ ഇടപെടലുകളെ തുടര്‍ന്ന് യുപിഐ-ടിപ്‌സ് ലിങ്കിങ്ങിനായി ഇരുപക്ഷവും സമ്മതിച്ചതായി ആര്‍ ബിഐ പറയുന്നു. പ്രവാസികള്‍ക്ക് ചാര്‍ജ് കുറഞ്ഞതും, കാര്യക്ഷമവും, കൂടുതല്‍ അനായാസം പണമയയ്ക്കാവുന്നതുമായ സൗകര്യം ഒരുക്കുക എന്നതാണ് ലക്ഷ്യം.
ജനപ്രിയ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ എന്‍പിസിഐയാണ് യുപിഐ പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് ഒരു മാസത്തിനുള്ളില്‍ ഏകദേശം 27 ലക്ഷം കോടി രൂപയുടെ 20 ബില്യണിലധികം ഇടപാടുകള്‍ക്ക് സൗകര്യമൊരുക്കുന്നു.
അതിര്‍ത്തി കടന്നുള്ള പേയ്മെന്റുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ജി20 റോഡ്മാപ്പിന്റെ ഭാഗമായി ഇന്ത്യയുടെ ആഭ്യന്തര പേയ്മെന്റ് സംവിധാനങ്ങളെ മറ്റ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്ര ബാങ്ക് മുന്‍കൈയെടുത്തുകൊണ്ടിരിക്കുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
