21 Jan 2026 5:35 PM IST
Summary
ഗ്രീന്‍ലാന്‍ഡിനെ ചൊല്ലി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നേരെ ഡൊണാള്‍ഡ് ട്രംപ് മുഴക്കിയ താരിഫ് ഭീഷണി, അന്താരാഷ്ട്ര വിപണിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. ഇതിന്റെ ഭാഗമായി 1.4 ട്രില്യണ്‍ ഡോളറാണ് ഒറ്റദിവസം കൊണ്ട് അമേരിക്കന്‍ ഓഹരി വിപണിയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടത്
അമേരിക്കന്‍ ഡോളറും ഓഹരി വിപണിയും ഒരുപോലെ കിതയ്ക്കുന്ന കാഴ്ചയിലേക്കാണോ ലോകം നിങ്ങുന്നതെന്ന സംശയത്തിലാണ് നിക്ഷേപകര്‍. ഗ്രീന്‍ലാന്‍ഡിനെ ചൊല്ലി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നേരെ ഡൊണാള്‍ഡ് ട്രംപ് മുഴക്കിയ താരിഫ് ഭീഷണി, അന്താരാഷ്ട്ര വിപണിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 1.4 ട്രില്യണ്‍ ഡോളറാണ് ഒറ്റദിവസം കൊണ്ട് അമേരിക്കന്‍ ഓഹരി വിപണിയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടത്.
സെല്‍ അമേരിക്ക ട്രെഡാണ് ഇതിന് കാരണം, ഗ്രീന്‍ലാന്‍ഡ് എന്ന ദ്വീപ് അമേരിക്കയ്ക്ക് വില്‍ക്കാന്‍ ഡെന്മാര്‍ക്ക് തയ്യാറായില്ലെങ്കില്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഫെബ്രുവരി ഒന്നു മുതല്‍ 10% അധിക താരിഫ് നിലവില്‍ വരും. ജൂണ്‍ മാസത്തോടെ ഇത് 25% ആയി ഉയര്‍ത്തുമെന്നും ഭീഷണിയുണ്ട്.
യുകെ, ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പെടെയുള്ള എട്ട് പ്രമുഖ രാജ്യങ്ങളെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്. ഇതിനെതിരെ യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ ട്രേഡ് ബസൂക്ക പുറത്തെടുക്കുമെന്നും അമേരിക്കന്‍ കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഈ ആഗോള അനിശ്ചിതത്വം നിക്ഷേപകരെ അമേരിക്കന്‍ ആസ്തികളില്‍ നിന്ന് പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുകയാണ്. നിക്ഷേപകര്‍ കൂട്ടത്തോടെ അമേരിക്കന്‍ ആസ്തികള്‍ അതായത്-ഓഹരികള്‍, ബോണ്ടുകള്‍, ഡോളര്‍ എന്നിവ വിറ്റൊഴിഞ്ഞ് മറ്റ് രാജ്യങ്ങളിലോ സ്വര്‍ണത്തിലോ നിക്ഷേപിക്കുന്ന രീതിയെയാണ് 'Sell America' ട്രേഡ് എന്ന് വിളിക്കുന്നത് .
ഇത്തരത്തില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ അസ്ഥിരതയുണ്ടാകുമെന്ന് കാണുമ്പോള്‍ നിക്ഷേപകര്‍ ഡോളര്‍ വിറ്റൊഴിയും. ഇത് ഡോളറിനെതിരെ രൂപയുള്‍പ്പെടെയുള്ള കറന്‍സികളുടെ മൂല്യം തകരാന്‍ ഇടയാക്കുന്നു. ഇതിന്റെ ഫലമായി ഓഹരികളും വിറ്റൊഴിയും. വാള്‍സ്ട്രീറ്റിലെ പ്രധാന സൂചികകളായ ഡൗ ജോണ്‍സും നാസ്ഡാകും എസ് ആന്റ് പി 500 സൂചികയും ഇടിവിലാണ്. സുരക്ഷിത നിക്ഷേപമെന്ന് കരുതിയിരുന്ന ഡോളര്‍ ഇന്‍ഡക്സ് 0.8% ഇടിഞ്ഞ് രണ്ടാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
പഠിക്കാം & സമ്പാദിക്കാം
Home
