image

30 Jan 2026 5:52 PM IST

Economy

ഇന്ത്യയെ ഉപയോഗിച്ച് ചൈനയെ പൂട്ടാന്‍ ട്രംപ്! വാഷിംഗ്ടണില്‍ നിര്‍ണ്ണായക ഹിയറിംഗ്

MyFin Desk

ഇന്ത്യയെ ഉപയോഗിച്ച് ചൈനയെ പൂട്ടാന്‍ ട്രംപ്! വാഷിംഗ്ടണില്‍ നിര്‍ണ്ണായക ഹിയറിംഗ്
X

Summary

ചൈനയെ പൂട്ടാൻ ഇന്ത്യയെ 'കൗണ്ടർ പവർ' ആക്കാൻ അമേരിക്ക; വാഷിംഗ്ടണിൽ ഫെബ്രുവരി 17-ന് നിർണ്ണായക നീക്കം


ചൈനയെ ഇന്ത്യയെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ അമേരിക്ക. യുഎസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ ഫെബ്രുവരി 17-ന് വാഷിംഗ്ടണില്‍. ഏഷ്യന്‍ മേഖലയില്‍ ചൈനയുടെ വളര്‍ന്നുവരുന്ന സ്വാധീനത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ 'കൗണ്ടര്‍ പവര്‍' ആയി അവതരിപ്പിക്കാന്‍ അമേരിക്ക. ഇതിന്റെ ഭാഗമായി യുഎസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ ഫെബ്രുവരി 17-ന് വാഷിംഗ്ടണില്‍ വിളിച്ചുചേര്‍ത്തിരിക്കുകയാണ്. 2026-ലെ കമ്മീഷന്റെ ആദ്യ യോഗം തന്നെ ഇന്ത്യയെ കേന്ദ്രീകരിച്ചാണെന്നത് ആഗോള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങള്‍ അമേരിക്കയുടെ സുരക്ഷയെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് പഠിക്കുന്ന ഉന്നതതല കമ്മീഷനാണിത്. US-China Economic and Security Review Commission 2026

ഏഷ്യയില്‍ ചൈന സൈനികമായും സാമ്പത്തികമായും അതിവേഗം വളരുന്നത് അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണ്. ചൈനയെ ഒറ്റയ്ക്ക് നേരിടുന്നതിന് പകരം, ചൈനയുമായി അതിര്‍ത്തി തര്‍ക്കമുള്ള, ജനാധിപത്യ രാജ്യമായ ഇന്ത്യയെ ശക്തിപ്പെടുത്തുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം.ഇന്ത്യ സാമ്പത്തികമായും സൈനികമായും കരുത്തരായാല്‍ അത് മേഖലയില്‍ ചൈനയുടെ സ്വാധീനം കുറയ്ക്കും. അതിനാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ സാന്നിധ്യവും ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു എന്ന് അവര്‍ പഠിക്കുന്നു. മോദിയും ഷി ജിന്‍പിംഗും തമ്മിലുള്ള പുതിയ ചര്‍ച്ചകളും ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള നീക്കങ്ങളും അമേരിക്കയുടെ താത്പര്യങ്ങളെ ബാധിക്കുമോ എന്ന് പരിശോധിക്കും. സെമികണ്ടക്ടര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫാര്‍മ മേഖലകളില്‍ ചൈനയെ മറികടന്ന് ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനായിരിക്കും അമേരിക്കന്‍ സഹായം ലഭിക്കുക.

ഏപ്രില്‍ മാസത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈന സന്ദര്‍ശിക്കാനിരിക്കുകയാണ്. ഈ സന്ദര്‍ശനത്തിന് മുന്‍പായി ഇന്ത്യയെക്കുറിച്ച് ഇത്തരമൊരു ഹിയറിംഗ് നടത്തുന്നത് ചൈനയുമായുള്ള വിലപേശലില്‍ ഇന്ത്യയെ ഒരു തുറുപ്പുചീട്ടാക്കാന്‍ അമേരിക്ക ശ്രമിക്കുന്നതിന്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. അതേസമയം, അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയായി തുടരുമ്പോഴും, ചൈനയുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ ഇന്ത്യ തയ്യാറല്ല. അതേസമയം, ഈ യോഗം ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അനുകൂലമാവുന്നതില്‍ നിര്‍ണായകമായി മാറാന്‍ സാധ്യതയുണ്ട്. India as a Counter Power to China,February 17 Washington Hearing,Trump China Visit April 2026,India-US Strategic Partnership,Indo-Pacific Balance of Power

US help for India in Semiconductors and AI