image

17 Oct 2025 4:26 PM IST

Economy

യുഎസ്-ചൈന വ്യാപാര സംഘര്‍ഷം; ആഗോള സാമ്പത്തിക വളര്‍ച്ചക്ക് അപകടം

MyFin Desk

യുഎസ്-ചൈന വ്യാപാര സംഘര്‍ഷം;  ആഗോള സാമ്പത്തിക വളര്‍ച്ചക്ക് അപകടം
X

Summary

ഏഷ്യ-പസഫിക് മേഖലയിലെ സാമ്പത്തിക വളര്‍ച്ച മികച്ചത്


യുഎസ്-ചൈന വ്യാപാര സംഘര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് അപകടമെന്ന് ഐഎംഎഫ്. ഏഷ്യ-പസഫിക് മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമെന്നും റിപ്പോര്‍ട്ട്.

യുഎസ് തുറമുഖങ്ങളില്‍ പ്രവേശിക്കുന്ന ചൈനീസ് കപ്പലുകള്‍ക്ക് ഉയര്‍ന്ന താരിഫ് നടപ്പിലാക്കിയതോടെയാണ് പിരിമുറുക്കം കൂടുതല്‍ ഉയര്‍ന്ന തലത്തിലെത്തിയത്. ഇതിനു ബദലായി ചൈന അപൂര്‍വ ധാതുക്കളുടെ കയറ്റുമതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

കൂടുതല്‍ താരിഫുകളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും സാമ്പത്തിക വളര്‍ച്ചക്ക് തടസമാണ്. ഇതനുസരിച്ച് വളര്‍ച്ച 0.3 പോയിന്റ് കുറയുമെന്ന് അന്താരാഷ്ട്ര നാണയ നിധി ഫണ്ടിന്റെ ഏഷ്യ, പസഫിക് വകുപ്പ് ഡയറക്ടര്‍ കൃഷ്ണ ശ്രീനിവാസന്‍ പറഞ്ഞു.

യുഎസ് താരിഫുകളുടെ ആഘാതം അനുഭവിക്കുകയും നയപരമായ അനിശ്ചിതത്വം അഭിമുഖീകരിക്കുകയും ചെയ്തിട്ടും ഏഷ്യ-പസഫിക് മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു. എന്നാല്‍ വ്യാപാര പിരിമുറുക്കങ്ങള്‍ എങ്ങനെ പരിഹരിക്കുമെന്ന് ഐഎംഎഫിന് ആശങ്കയുണ്ടെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

2024 ലെ 4.6 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം ഏഷ്യയുടെ സാമ്പത്തിക വളര്‍ച്ച 4.5 ശതമാനമായി കുറയുമെന്ന് ഐഎംഎഫ് പ്രതീക്ഷിക്കുന്നു.

അടുത്ത വര്‍ഷം വളര്‍ച്ച 4.1 ശതമാനമായി കുറയുമെന്നാണ് പ്രവചനം. ശക്തമായ കയറ്റുമതി, സാങ്കേതിക കുതിച്ചുചാട്ടം, അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങളാല്‍ സുഗമമായ മാക്രോ ഇക്കണോമിക് നയങ്ങള്‍ എന്നിവയാണ് ഏഷ്യന്‍ വളര്‍ച്ചയെ പിന്തുണയ്ക്കുന്ന മൂന്ന് ഘടകങ്ങളെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.