26 Oct 2025 4:47 PM IST
Summary
അദാനി ഗ്രൂപ്പ് കമ്പനികളിലെ എല്‍.ഐ.സി.യുടെ നിക്ഷേപം കഴിഞ്ഞ ദിവസം വിവാദമായിരുന്നു
അദാനി ഗ്രൂപ്പിലേക്കുള്ള വമ്പന്‍ നിക്ഷേപങ്ങള്‍ വരുന്നത് എല്‍ഐസിയില്‍ നിന്നല്ല. ഗ്രൂപ്പിന്റെ പ്രധാന നിക്ഷേപകര്‍ യുഎസില്‍ നിന്നുള്ള ആഗോള ഇന്‍ഷുറന്‍സ് കമ്പനികളെന്നും റിപ്പോര്‍ട്ട്.അദാനി ഗ്രൂപ്പ് കമ്പനികളിലെ എല്‍.ഐ.സി.യുടെ നിക്ഷേപം സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം വന്‍ വിവാദത്തിന് വഴിവച്ചിരുന്നു.
ഇതിനു പിന്നാലെയാണ് കമ്പനിയിലെ നിക്ഷേപകരുടെ വിവരങ്ങള്‍ പുറത്ത് വന്നത്. അദാനിയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിലെ കടപ്പത്ര നിക്ഷേപത്തിന്റെ വലിയ വിഹിതം അതീന്‍ ഇന്‍ഷുറന്‍സില്‍ നിന്നാണ്. ഡി.ബി.എസ്. ബാങ്ക്, ഡി.സെഡ് ബാങ്ക്, റാബോബാങ്ക്, ബാങ്ക് സിനോപാക് കോ എന്നി ആഗോള വായ്പാദാതാക്കളില്‍ നിന്ന് ഏകദേശം 250 മില്യണ്‍ ഡോളര്‍ അദാനി ഗ്രീന്‍ എനര്‍ജിയും സമാഹരിച്ചിട്ടുണ്ട്.
എസ് & പി ഗ്ലോബല്‍ റേറ്റിങ്‌സിന്റെ ഓഗസ്റ്റിലെ റിപ്പോര്‍ട്ട് പ്രകാരം, നടപ്പ് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 10 ബില്യണ്‍ ഡോളറിന്റെ പുതിയ വായ്പകളാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.
പുനരുപയോഗ ഊര്‍ജ്ജ വിഭാഗം, അദാനി എന്റര്‍പ്രൈസസ്, പവര്‍ ട്രാന്‍സ്മിഷന്‍ എന്നിവ ഉള്‍പ്പെടെ ഗ്രൂപ്പിലെ വിവിധ സ്ഥാപനങ്ങള്‍ക്കാണ് ഇതിന്റെ നേട്ടം ലഭിച്ചതെന്നും ഇക്കണോമിക്സ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
