14 Jan 2026 5:50 PM IST
Summary
ഇറാനിലെ ആഭ്യന്തര പ്രക്ഷോഭകാരികള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച ട്രംപ്. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യം ഇറങ്ങിയതോടെ യുഎസ് സൈനിക നീക്കങ്ങള്‍ ആലോചിക്കുന്നു
ഇറാന്‍-യുഎസ് പോര് മുറുകുന്നു. ഇനി ചര്‍ച്ചകളില്ല, നടപടി മാത്രമെന്ന് ട്രംപ്. സൈനിക നീക്കം നടന്നാല്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരും.
ഇറാനിലെ ആഭ്യന്തര പ്രക്ഷോഭകാരികള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച ട്രംപ്, ഇറാനുമായുള്ള എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കി. ഇറാനിലെ സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യം ഇറങ്ങിയതോടെയാണ് വൈറ്റ് ഹൗസ് സൈനിക നീക്കങ്ങള്‍ ആലോചിച്ചു തുടങ്ങിയത്.
'അമേരിക്ക ഫസ്റ്റ്' എന്ന നയം മുറുകെ പിടിക്കുന്ന ട്രംപ്, മറ്റൊരു വിദേശ യുദ്ധത്തിലേക്ക് കടക്കുന്നത് സ്വന്തം പാളയത്തില്‍ പോലും ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, ട്രംപിന്റെ ലക്ഷ്യം വ്യക്തമാണ്- ഇറാനെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുക.
ലോകത്തെ പ്രധാന എണ്ണ ഉല്‍പ്പാദകരായ ഇറാനില്‍ ഒരു സൈനിക നീക്കം നടന്നാല്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരും. നിലവില്‍ തന്നെ ബ്രെന്റ് ക്രൂഡ് ബാരലിന് 64 ഡോളറിന് മുകളിലേക്ക് കയറാന്‍ തുടങ്ങിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടാല്‍ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ അപകടത്തിലാകും. ഇന്ത്യയുടെ 80 ശതമാനത്തിലധികം ഇന്ധന ഇറക്കുമതിയും ഈ വഴിയിലൂടെയാണ്.
എണ്ണവിലയിലെ ഓരോ 10 ഡോളറിന്റെ വര്‍ദ്ധനവും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെ 0.5% വരെ ബാധിച്ചേക്കാം. പെയിന്റ്, ടയര്‍, ഏവിയേഷന്‍. ക്രൂഡ് ഓയില്‍ വില കൂടിയാല്‍ ഈ സെക്ടറുകളിലെ കമ്പനികളുടെ ലാഭം ഇടിയും.
എണ്ണ ഇറക്കുമതിക്കായി കൂടുതല്‍ ഡോളര്‍ ചിലവാക്കേണ്ടി വരുന്നതോടെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് പോകാന്‍ സാധ്യതയുണ്ട്.കൂടാതെ അമേരിക്കയുടെ സൈനിക നീക്കങ്ങളും യുഎസ്എസ് റൂസ്വെല്‍റ്റിന്റെ വിന്യാസവും ആഗോളതലത്തില്‍ പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് വലിയ ഉണര്‍വ് നല്‍കും.
പഠിക്കാം & സമ്പാദിക്കാം
Home
