12 Dec 2025 4:30 PM IST
Summary
താരിഫ് നീക്കം ചെയ്യാന്‍ യുഎസ് ഭരണകൂടം ആഗ്രഹിക്കുന്നു
ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ വേഗത്തിലാക്കാന്‍ ട്രംപിന് മേല്‍ അമേരിക്കന്‍ സെനറ്റര്‍മാരുടെ സമ്മര്‍ദ്ദം. 25% പിഴ താരിഫ് പിന്‍വലിക്കുന്നതിലെ നിലപാട് ജാമിസണ്‍ ഗ്രീറിനോട് ആരാഞ്ഞെന്നും റിപ്പോര്‍ട്ട്.
ഡെമോക്രാറ്റിക് സെനറ്റര്‍ മാര്‍ക്ക് വാര്‍ണര്‍, റിപ്പബ്ലിക്കന്‍ സെനറ്റര്‍ സ്റ്റീവ് ഡെയിന്‍സ് എന്നിവരുള്‍പ്പെടെ ഇന്ത്യയെ അനുകൂലിക്കുന്ന നിയമനിര്‍മ്മാതാക്കള്‍ ട്രംപ് ഭരണകൂടത്തോട് ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടു.റഷ്യന്‍ ഊര്‍ജ്ജം വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 25% താരിഫ് പിഴ നീക്കം ചെയ്യുന്ന കാര്യത്തിലും ചോദ്യങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
താരിഫ് ഉടന്‍ നീക്കം ചെയ്യാന്‍ ഭരണകൂടം ആഗ്രഹിക്കുന്നു, എങ്കിലും അന്തിമ തീരുമാനം ട്രംപില്‍ നിന്ന് വരേണ്ടതുണ്ടെന്നാണ് ഗ്രീര്‍ ചര്‍ച്ചകളുടെ പുരോഗതിയെക്കുറിച്ച് സമിതിയെ അറിയിച്ചത്.ചില കാര്‍ഷിക വിളകള്‍, മാംസ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഇന്ത്യക്ക് എതിര്‍പ്പുണ്ട്. എങ്കിലും അവര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ അമേരിക്കയ്ക്ക് ലഭിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ചവയാണ്. ഇന്ത്യ മികച്ച ബദല്‍ വിപണിയാണെന്നും അദ്ദേഹം വിശദീകരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
ഡെപ്യൂട്ടി ട്രേഡ് റെപ്രസെന്റേറ്റീവ് റിക്ക് സ്വിറ്റ്‌സര്‍ നയിക്കുന്ന യുഎസ് വ്യാപാര സംഘം ഇന്ത്യയുമായി ആറ് റൗണ്ട് ചര്‍ച്ചകളാണ് ഇതുവരെ നടത്തിയത്. അതേസമയം, 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയും യുഎസും വ്യാപാര കരാര്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
