image

23 Feb 2026 5:01 PM IST

Economy

താരിഫ് നയത്തില്‍ മാറ്റം; ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ആശ്വാസമോ അതോ തിരിച്ചടിയോ?

MyFin Desk

us-customs-tariff
X

യുഎസ് തുറമുഖത്തെ കണ്ടെയ്നറുകൾ; ആഗോള നികുതി മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ.

Summary

ചൊവ്വാഴ്ച മുതൽ പഴയ നികുതികൾ റദ്ദാക്കും; പകരം 15% പുതിയ ഗ്ലോബൽ നികുതികൾ വരുന്നു


അമേരിക്കന്‍ വ്യാപാര നയങ്ങളില്‍ വന്‍ അഴിച്ചുപണി! ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ താരിഫ് പിരിക്കുന്നത് നിര്‍ത്തലാക്കും ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരം പിരിച്ചിരുന്ന നികുതികളാണ് റദ്ദാക്കപ്പെടുന്നത്. എന്നാല്‍ സെക്ഷന്‍ 232, സെക്ഷന്‍ 301 തുടങ്ങിയ മറ്റ് നിയമങ്ങള്‍ പ്രകാരം ചുമത്തിയ നികുതികള്‍ തുടരുമെന്ന് യുഎസ് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. ആഗോള വ്യാപാര യുദ്ധത്തിന്റെ അടുത്ത ഘട്ടം ഇവിടെ തുടങ്ങുന്നുവെന്ന സൂചന കൂടിയാണിത്. കോടതി റദ്ദാക്കിയ പഴയ നികുതികള്‍ക്ക് പകരം മറ്റൊരു നിയമ അധികാരം ഉപയോഗിച്ച് 15 ശതമാനം 'ഗ്ലോബല്‍ ടാരിഫ്' ഉടന്‍ നടപ്പിലാക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം. അതായത്, ഒരു നികുതി പോകുമ്പോള്‍ അതിലും ശക്തമായ മറ്റൊന്ന് വരുന്നു എന്ന് ചുരുക്കം. ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെ ലക്ഷ്യം വെച്ചാണ് ഈ നീക്കമെങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ഇത് ബാധിച്ചേക്കാം.അതേസമയം, പഴയ നികുതികള്‍ തിരികെ ലഭിക്കുന്നത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കും വലിയ ആശ്വാസമാകും. എന്നാല്‍ പുതുതായി വരുന്ന 15% ടാരിഫ് ഐടി, ടെക്‌സ്‌റ്റൈല്‍സ് തുടങ്ങിയ മേഖലകളില്‍ ലാഭക്ഷമത കുറയ്ക്കാന്‍ കാരണമായേക്കാം. വരും ദിവസങ്ങളില്‍ ആഗോള വിപണിയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ നാം പ്രതീക്ഷിക്കണം.