image

15 Oct 2025 7:10 PM IST

Economy

യുഎസ് താരിഫ്: ഇന്ത്യയും ബ്രസീലും സഹകരണം വര്‍ധിപ്പിക്കും

MyFin Desk

യുഎസ് താരിഫ്: ഇന്ത്യയും ബ്രസീലും   സഹകരണം വര്‍ധിപ്പിക്കും
X

Summary

ബ്രസീല്‍ പ്രതിനിധികള്‍ അടുത്തയാഴ്ച ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തും


ട്രംപിന്റെ താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ഇന്ത്യയും ബ്രസീലും. ബ്രസീല്‍ സംഘം ഇന്ത്യയിലേക്ക്.12 ബില്യണ്‍ ഡോളറിന്റെ വ്യാപാരം മൂന്നിരട്ടിയാക്കി ഉയര്‍ത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

അടുത്തയാഴ്ച ചര്‍ച്ചകള്‍ക്കായി ബ്രസീല്‍ പ്രതിനിധികള്‍ ഇന്ത്യയിലെത്തും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിസിനസ് എക്സിക്യൂട്ടീവുകളും സംഘത്തിലുണ്ടാവുമെന്നും ബ്രസീല്‍ സര്‍ക്കാര്‍ അറിയിച്ചു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ജൈവ ഇന്ധനം, പ്രതിരോധം തുടങ്ങിയ മേഖലകളിലായിരിക്കും ചര്‍ച്ച.

അമേരിക്കന്‍ തീരുവ ഭീഷണി വന്നതോടെ പുതിയ വിപണി സാധ്യത കണ്ടെത്താനുള്ള മോദിയുടെയും ബ്രസീല്‍ പ്രഡിസന്റ് ലുലയുടെയും ശ്രമത്തിന്റെ ഭാഗമായാണ് നീക്കം.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൂപ്പര്‍കമ്പ്യൂട്ടര്‍ എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 77 ബിസിനസ് പദ്ധതികളാണ് ബ്രസീലില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയത്.

ആരോഗ്യ സംരക്ഷണം, പരമ്പരാഗത വൈദ്യശാസ്ത്രം, ടൂറിസം, ബഹിരാകാശം, ശാസ്ത്ര സാങ്കേതിക വിദ്യ, ഡിജിറ്റല്‍ മേഖലയുമായുള്ള സഹകരണം എന്നിവയെക്കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുമെന്നും വാണിജ്യ മന്ത്രാലയ വൃത്തങ്ങളും അറിയിച്ചു.