7 Jan 2026 10:33 AM IST
Summary
ഞാന്‍ താങ്കളുടെ അടുത്ത് വന്നോട്ടെയെന്ന് പ്രധാനമന്ത്രി മോദി ചോദിച്ചതായും അതിനുശേഷം കാണാന്‍ വന്നുവെന്നും ട്രംപിന്റെ വെളിപ്പെടുത്തല്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയും 'എന്നോട് അത്ര സന്തുഷ്ടനല്ല' എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാരണം റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേല്‍ ഏര്‍പ്പെടുത്തിയ തീരുവകളാണ് അതിന് കാരണം. ഇന്ത്യ ഇന്ന് യുഎസിന് വളരെയധികം താരിഫുകള്‍ നല്‍കുന്നുണ്ട്. താങ്കളുടെ അടുത്തുവന്നോട്ടെയെന്ന് ചോദിച്ച് നരേന്ദ്ര മോദി തന്നെ കാണാന്‍ വന്നുവെന്നും ട്രംപ് വെളിപ്പെടുത്തുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലെ പിരിമുറുക്കം എടുത്തുകാണിച്ചുകൊണ്ട് ഹൗസ് ജിഒപി മെമ്പര്‍ റിട്രീറ്റില്‍ പ്രസംഗിക്കവേയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യന്‍ എണ്ണയില്‍ തെന്നിയ ബന്ധം
ഉക്രെയ്ന്‍ സംഘര്‍ഷത്തിനിടയില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് മോസ്‌കോയുടെ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതായി യുഎസ് കാണുന്നതിനാലാണ് 50% മൊത്തം തീരുവകള്‍ ചുമത്തിയത്.
അതേസമയം പ്രധാനമന്ത്രി മോദിയുമായി നല്ല ബന്ധത്തിലാണെന്നും ട്രംപ് അവകാശപ്പെടുന്നു. അതേസമയം താരിഫുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അതൃപ്തി അംഗീകരിക്കുകയും ചെയ്തു.
ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറച്ചതായും അദ്ദേഹം പരാമര്‍ശിച്ചു, താരിഫുകള്‍ ഇന്ത്യയുടെ ഊര്‍ജ്ജ വ്യാപാര തീരുമാനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
യുഎസിന്റെ ആശങ്കകള്‍ ഇന്ത്യ പരിഹരിക്കണമെന്ന് ട്രംപ്
റഷ്യന്‍ എണ്ണ ഇറക്കുമതിയെക്കുറിച്ചുള്ള വാഷിംഗ്ടണിന്റെ ആശങ്കകള്‍ ന്യൂഡല്‍ഹി പരിഗണിച്ചില്ലെങ്കില്‍ കൂടുതല്‍ താരിഫുകള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് യുഎസ് കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന ഉറപ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ നിഷേധിച്ചു. ഇത് വ്യാപാര നയങ്ങളെയും നയതന്ത്ര ബന്ധങ്ങളെയും കുറിച്ചുള്ള ഒരു ചര്‍ച്ചയ്ക്കും കാരണമായിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
