6 Jan 2026 5:35 PM IST
Summary
അമേരിക്കന്‍ എണ്ണക്കമ്പനി മേധാവികളുമായി കൂടിക്കാഴ്ചക്ക് ട്രംപ്
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക തടവിലാക്കിയതിന് പിന്നാലെ ആഗോള എണ്ണവിലയില്‍ ഇടിവ്. അമേരിക്കന്‍ എണ്ണക്കമ്പനി മേധാവികളുമായി ട്രംപ് ഉടന്‍ കൂടിക്കാഴ്ച നടത്തും.ക്രൂഡ് ഓയില്‍ തിങ്കളാഴ്ച വില ഉയര്‍ന്നുവെങ്കിലും, ചൊവ്വാഴ്ച വിപണി തുറന്നപ്പോള്‍ താഴേക്ക് പോകുന്നതാണ് കണ്ടത്.
വെനിസ്വേലയില്‍ നിന്നുള്ള എണ്ണ വിതരണം വരും മാസങ്ങളില്‍ വന്‍തോതില്‍ വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയാണ് വിപണിയെ സ്വാധീനിക്കുന്നത്. കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ ആഴ്ച തന്നെ പ്രമുഖ അമേരിക്കന്‍ എണ്ണക്കമ്പനികളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. വെനസ്വേലയിലെ ഉത്പാദനം എത്രയും വേഗം വര്‍ദ്ധിപ്പിക്കാനുള്ള വഴികള്‍ തേടുകയാണ് ഇതിന്റെ ലക്ഷ്യം.അങ്ങനെയെങ്കില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വെനിസ്വേലയുടെ ഉത്പാദനം പ്രതിദിനം 5 ലക്ഷം ബാരലായി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ കരുതുന്നു.
ഇത് ആഗോളതലത്തില്‍ എണ്ണയുടെ ലഭ്യത കൂട്ടും.അമേരിക്ക ഉത്പാദനം കൂട്ടുമ്പോള്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്നതും നിര്‍ണ്ണാകമാണ്.എണ്ണവില 55-60 ഡോളറില്‍ താഴെ പോകാതിരിക്കാന്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് തയ്യാറായേക്കും.
സൗദി അറേബ്യ ഏഷ്യയിലേക്കുള്ള എണ്ണവില കുറച്ചത് വിപണിയില്‍ ഡിമാന്‍ഡ് കുറവാണെന്നതിന്റെ സൂചനയാണ്. അതേസമയം, മോത്തിലാല്‍ ഒസ്വാള്‍ നല്‍കുന്ന സൂചന പ്രകാരം വരും ദിവസങ്ങളില്‍ വിപണിയില്‍ വലിയ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. എണ്ണവില ബാരലിന് 47 ഡോളര്‍ വരെ താഴേക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നുമാണ് റിപ്പോര്‍ട്ട്.
പഠിക്കാം & സമ്പാദിക്കാം
Home
