image

4 Jan 2026 5:30 PM IST

Economy

വെനസ്വേലയിലെ പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്

MyFin Desk

വെനസ്വേലയിലെ പ്രതിസന്ധി ഇന്ത്യയെ   ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്
X

Summary

വെനസ്വേലയില്‍ ലോകത്തെ മൊത്തം എണ്ണയുടെ 18 ശതമാനമാണുള്ളത്. ഇത് സ്വന്തമാക്കാനാണ് 'ഓപ്പറേഷന്‍ അബ്സല്യൂട്ട് റിസോള്‍വ്'എന്ന പേരില്‍ അമേരിക്ക കളത്തിലിറങ്ങിയത്


വെനസ്വേലയിലെ അമേരിക്കന്‍ നീക്കം ഇന്ത്യയെ വലിയ തോതില്‍ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഊര്‍ജ്ജ സുരക്ഷയ്ക്ക് നിലവില്‍ ഭീഷണിയില്ലെന്നും ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ്.

വെനസ്വേലയിലെ നീക്കങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം എണ്ണയാണ്. സൗദി അറേബ്യയെക്കാളും റഷ്യയെക്കാളും എണ്ണ നിക്ഷേപമുള്ള വെനസ്വേലയില്‍ ലോകത്തെ മൊത്തം എണ്ണയുടെ 18 ശതമാനമാണുള്ളത്. ഇത് സ്വന്തമാക്കാനാണ് 'ഓപ്പറേഷന്‍ അബ്സല്യൂട്ട് റിസോള്‍വ്'എന്ന പേരില്‍ അമേരിക്ക കളത്തിലിറങ്ങിയത്. ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് ഇന്ത്യന്‍ വിപണിയില്‍ ഇതിന്റെ ആഘാതം ഉണ്ടാവില്ലെന്നാണ് വ്യക്തമാക്കുന്നത്. അതിനുള്ള പ്രധാന കാരണം കുറഞ്ഞ ഇറക്കുമതിയാണ്.

ഒരുകാലത്ത് ഇന്ത്യ വെനസ്വേലയില്‍ നിന്ന് വന്‍തോതില്‍ എണ്ണ വാങ്ങിയിരുന്നു. എന്നാല്‍ 2019-ലെ യുഎസ് ഉപരോധത്തോടെ ഇത് കുത്തനെ കുറഞ്ഞു.2023-24 വര്‍ഷത്തില്‍ 1.4 ബില്യണ്‍ ഡോളറിന്റെ എണ്ണ ഇറക്കുമതി ചെയ്ത സ്ഥാനത്ത്, 2024-25 കാലയളവില്‍ ഇത് വെറും 255.3 മില്യണ്‍ ഡോളറായി കുറഞ്ഞു. അതായത് 81 ശതമാനത്തിന്റെ ഇടിവ്!

ഇന്ത്യയില്‍ നിന്ന് അങ്ങോട്ടുള്ള പ്രധാന കയറ്റുമതി മരുന്നുകളാണ്. ഇതിന്റെ മൂല്യമാകട്ടെ വെറും 41.4 മില്യണ്‍ ഡോളര്‍ മാത്രമാണ്.ഇത്തരത്തില്‍ ഇന്ത്യ വെനസ്വേലയെ അമിതമായി ആശ്രയിക്കാത്തതുകൊണ്ട് തന്നെ നമ്മുടെ ഊര്‍ജ്ജ സുരക്ഷയ്ക്ക് നിലവില്‍ ഭീഷണിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എങ്കിലും, ആഗോളതലത്തില്‍ എനര്‍ജി റിസോഴ്‌സുകള്‍ക്ക് വേണ്ടിയുള്ള യുദ്ധങ്ങള്‍ മുറുകുന്നത് ഇന്ത്യ ശ്രദ്ധിക്കണമെന്നും, നമ്മുടെ 'സ്ട്രാറ്റജിക് ഓട്ടോണമി' കാത്തുസൂക്ഷിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി