30 Nov 2025 4:35 PM IST
Summary
നിക്ഷേപകര്‍ എഐ മേഖലയില്‍നിന്നും പിന്മാറിയേക്കുമെന്നും റിപ്പോര്‍ട്ട്
ഇന്ത്യന്‍ വിപണി തിരിച്ചുവരവിന്റെ പാതയിലെന്ന് വാള്‍സ്ട്രീറ്റ് കമ്പനികളുടെ പ്രവചനം. നിക്ഷേപകര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപത്തില്‍ നിന്ന് പിന്മാറാന് സാധ്യതയെന്നും റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിപണികള്‍ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നവരില്‍ മോര്ഗന് സ്റ്റാന്‍ലി , സിറ്റിഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡ്, ഗോള്‍ഡ്മാന്‍ സാച്ച്സ് ഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡ് എന്നിവര്‍ ഉള്‍പ്പെടുന്നു.
പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ഒരു വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ അവസാനിക്കുന്നത്.വരുമാന ഇടിവിന്റെ സൈക്കിള്‍ ഏറെക്കുറെ അവസാനിച്ചു. സമീപകാല നയപരമായ നടപടികള്‍, പലിശ നിരക്ക് കുറയ്ക്കലുകള്‍, ജിഎസ്ടി പരിഷ്കരണം എന്നിവ ഉപഭോഗത്തിലൂടെയും ക്രെഡിറ്റിലൂടെയും വിപണിയില്‍ എത്തുന്നുണ്ട്. അതിനാല്‍ 2026ല്‍ ഒരു തിരിച്ചുവരവ് ഏറെക്കുറെ ഉറപ്പാണെന്നുമാണ് വാള്‍സ്ട്രീറ്റ് കമ്പനികള്‍ വ്യക്തമാക്കുന്നത്.
കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ട്രേഡില്‍ നിന്നുള്ള റൊട്ടേഷന്‍ സാധ്യതയാണ് സിഎല്‍എസ്എ ചീഫ് ഗ്ലോബല്‍ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് അലക്സാണ്ടര്‍ റെഡ്മാന് നിരീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ എഐ ട്രേഡിന് ഇടിവുണ്ടാകാന്‍ സാധ്യതയുണ്ട്, ഇത് ഇന്ത്യയെ കൂടുതല്‍ ആകര്‍ഷകമാക്കും.
രാജ്യത്തെ പ്രമുഖ നൂറ് കമ്പനികളെടുത്താല്‍ അവയുടെ ലാഭം സെപ്റ്റംബര്‍ പാദത്തില്‍ 12% വര്‍ധിച്ചു. ഇത് പ്രതീക്ഷിച്ചതിലും അല്പം കൂടുതലായിരുന്നു. നിലവില്‍ ഇടിവില്‍ ആണെങ്കിലും ഏഷ്യന്‍ വിപണിയില്‍ തിരിച്ചുവരാന്‍ സാധ്യതയുള്ള കറന്‍സിയായി ഐഎന്‍ജി ബാങ്ക് കാണുന്നത് രൂപയാണ്. പിക്ടെറ്റ് അസറ്റ് മാനേജ്മെന്റിലെ പ്രശാന്ത് കോത്താരി 2026-ല്‍ വിദേശ നിക്ഷേപകര്‍ തിരികെയെത്തുമെന്നാണ് പറയുന്നത്.
ചുരുക്കത്തില്‍ നിക്ഷേപങ്ങള്‍ കുറവാണെങ്കിലും, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച നിലയില്‍ തുടരുന്നു. മികച്ച പ്രവചനവുമായി വാള്‍സ്ട്രീറ്റ് മുന്നോട്ട് വരുമ്പോള്‍, ഇന്ത്യന്‍ വിപണി അടുത്ത വര്‍ഷം വലിയ കുതിപ്പിന് ഒരുങ്ങുന്നു എന്നാണ് വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home
