image

15 Dec 2025 5:17 PM IST

Economy

നെഗറ്റീവില്‍ തുടര്‍ന്ന് രാജ്യത്തെ മൊത്തവില സൂചിക പണപ്പെരുപ്പം

MyFin Desk

നെഗറ്റീവില്‍ തുടര്‍ന്ന്  രാജ്യത്തെ   മൊത്തവില സൂചിക പണപ്പെരുപ്പം
X

Summary

പണപ്പെരുപ്പ പ്രവണതയിലെ മാറ്റത്തിന്റെ സൂചന


നവംബര്‍ മാസത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം -0.32 ശതമാനമായി നെഗറ്റീവില്‍ തുടര്‍ന്നു. പയര്‍വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ പ്രതിമാസം വര്‍ദ്ധനവുണ്ടായിട്ടും പണപ്പെരുപ്പം നെഗറ്റീവില്‍ തന്നെ തുടര്‍ന്നതായി സര്‍ക്കാര്‍ ഡാറ്റ വ്യക്തമാക്കുന്നു.മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറില്‍ - 1.21 ശതമാനവും കഴിഞ്ഞ വര്‍ഷം നവംബറില്‍ 2.16 ശതമാനവുമായിരുന്നു.

മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നെഗറ്റീവില്‍ തുടരുന്നത് പണപ്പെരുപ്പ പ്രവണതയിലെ മാറ്റത്തിന്റെ സൂചനയെന്ന് വിലയിരുത്തല്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വിലയിടിവിന്റെ ശക്തി കുറയുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് കേന്ദ്രവാണിജ്യ മന്ത്രാലയം പുറത്ത് വിട്ടത്.

ഒക്ടോബറില്‍ മൈനസ് 1.21 ശതമാനമായിരുന്നു മൊത്തവില പണപ്പെരുപ്പം. ഇതാണ് മൈനസ് 0.32 ശതമാനത്തിലേക്ക് ഉയര്‍ന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കണ്ടുവരുന്ന 'സോഫ്റ്റ് ഇന്‍ഫ്ലേഷനറി ട്രെന്‍ഡിന്റെ' തുടര്‍ച്ചയാണിത്. ഈ പ്രവണതയിലേക്ക് നയിച്ചത് പ്രാഥമിക ഉല്‍പ്പന്നങ്ങള്‍ പ്രത്യേകിച്ചും ഭക്ഷ്യവസ്തുക്കളുടെ വില കുറയുന്നതിന്റെ വേഗത കുറഞ്ഞതാണ്.

വിലയിടിവിന്റെ ഏറ്റവും മോശം ഘട്ടം കഴിഞ്ഞിരിക്കുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നത്.

അതേസമയം,ഭക്ഷ്യവസ്തുക്കള്‍, മിനറല്‍ ഓയിലുകള്‍, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, അടിസ്ഥാന ലോഹങ്ങള്‍, വൈദ്യുതി എന്നിവയുടെ വില ഇപ്പോഴും ഇടിവില്‍ തന്നെയാണ്. പക്ഷെ വിലക്കുറവിന്റെ വേഗതയും കുറഞ്ഞു. ഉല്‍പ്പാദന മേഖലയിലേക്ക് വന്നാല്‍ മെഷീനറികള്‍, ഉപകരണങ്ങള്‍ ഒഴികെയുള്ള ലോഹ ഉല്‍പ്പന്നങ്ങള്‍, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ വിലയിലും കുറവ് രേഖപ്പെടുത്തി. അതേസമയം, ടെക്സ്റ്റൈല്‍സ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ ചില വിഭാഗങ്ങളില്‍ വില വര്‍ധന ഉണ്ടായിട്ടുണ്ട്.