2 July 2024 9:50 AM IST
Summary
- പാല്‍വില വര്‍ധിപ്പിക്കുന്നത് ലഭ്യതക്കുറവുകൊണ്ടല്ല
- ഉല്‍പ്പാദനത്തിനായി ഉണ്ടാകുന്ന ചെലവ് വര്‍ധിച്ചു
- കന്നുകാലികളെ ബാധിക്കുന്ന രോഗങ്ങളുടെ വ്യാപനവും പ്രതിസന്ധി സൃഷ്ടിക്കുന്നു
രാജ്യത്ത് പാല്‍ ലഭ്യത ആവോളം ഉണ്ടായിരുന്നിട്ടും അതിന്റെ വില കുതിച്ചുയരുന്നത് എന്തുകൊണ്ടാണ്? ആഗോളതലത്തില്‍ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദക രാജ്യം ഇന്ത്യയാണ്. ലോകത്തിലെ പാല്‍ ഉല്‍പ്പാദനത്തിന്റെ 26.64ശതമാനവും ഇവിടെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയില്‍ ക്ഷീരവ്യവസായം ഒരു പവര്‍ഹൗസാണ്.
2018-19ല്‍ രാജ്യത്തെ ക്ഷീരവ്യവസായം 187.3 ദശലക്ഷം ടണ്‍ ആയിരുന്നു. ഇത് ഇന്ന് 236.35 ദശലക്ഷം ടണ്ണായി വര്‍ധിച്ചിട്ടുണ്ട്. എന്നിട്ടും രാജ്യത്ത് പാല്‍വില ഉയരുകയാണ്. ഓരോ ഇന്ത്യന്‍ കുടുംബത്തിന്റെയും അവിഭാജ്യമായ ഘടകമാണ് പാല്‍.അതിനാല്‍ പാല്‍വിലയില്‍ ഉണ്ടാകുന്ന മാറ്റം കുടുംബ ബജറ്റിനെ താളം തെറ്റിക്കും.
അമുല്‍, മദര്‍ ഡയറി, നന്ദിനി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ സമീപകാലത്ത് പാല്‍വില വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ അത് പാല്‍ ലഭ്യതക്കുറവ് കൊണ്ടല്ല. മറ്റ് ബ്രാന്‍ഡുകളും വില ഉയര്‍ത്താനുള്ള സാധ്യതയേറെയാണ്.
ഉല്‍പ്പാദനത്തിനായി ഉണ്ടാകുന്ന ചെലവിലെ വര്‍ധന വില ഉയര്‍ത്തുന്നതിന് ഒരു ഘടകമാണ്. വര്‍ധിച്ചുവരുന്ന ഉല്‍പാദനച്ചെലവിന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനു വേണ്ടിയാണ് വില ഉയര്‍ത്തിയതെന്ന് അമുല്‍ പറയുന്നു.എന്നാല്‍ 3-4% വില വര്‍ധനവ് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നു. ഇത് ഉത്പാദകര്‍ക്കും ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ക്കും ഇടയില്‍ സന്തുലിതാവസ്ഥ ഉണ്ടാക്കുന്നു എന്നാണ് വിശ്വാസം.
പാലുല്‍പ്പാദനത്തിലെ ഒരു നിര്‍ണായക ഘടകമാണ് കാലിത്തീറ്റ. 2022 മുതല്‍ അതിന്റെ വില ഗണ്യമായി കുതിച്ചുയരുന്നുണ്ട്. കന്നുകാലികള്‍ക്കാ ആവശ്യമായ ഗുണനിലവാരമുള്ള ധാന്യങ്ങള്‍, തവിട്, മോളാസ് എന്നിവയ്ക്ക് വില കൂടുതലാണ്.
തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി പറയുന്നത്, കന്നുകാലികള്‍ക്ക് അവരുടെ ശരീരഭാരത്തിന്റെ 2-3% ഉണങ്ങിയ പദാര്‍ത്ഥം ആവശ്യമാണ് എന്നാണ്. എന്നിരുന്നാലും, കന്നുകാലികളുടെ ചെലവിന്റെ 70% വരെ വരുന്ന ഉണങ്ങിയ കാലിത്തീറ്റയ്ക്ക് കടുത്ത ക്ഷാമമുണ്ട്. പ്രധാന ഭൂപ്രദേശങ്ങള്‍ 25% ക്ഷാമം നേരിടുന്നു.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഹിമാചല്‍ പ്രദേശും 90% വരെ ക്ഷാമം നേരിടുന്നു.
ക്രമരഹിതമായ കാലവര്‍ഷവും കൃഷിഭൂമി കുറയുന്നതും ഈ ദൗര്‍ലഭ്യത്തിന് കാരണങ്ങളാണ്. ഈ വെല്ലുവിളികള്‍ കാലിത്തീറ്റയുടെ വില ഉയര്‍ത്തി.
ഇതുകൂടാതെയാണ് കന്നുകാലികളെ ബാധിക്കുന്ന രോഗങ്ങളുടെ വ്യപനം പ്രതിസന്ധി സൃഷ്ടിക്കുന്നത്. 2022-നും 2023-നും ഇടയില്‍, ഏകദേശം ഒരു ദശലക്ഷം കന്നുകാലികളെ കന്നുകാലി ത്വക്ക് രോഗം ബാധിച്ചതായി കണക്കുകള്‍ പറയുന്നു. കന്നുകാലികളിലെ ഇത്തരം ആരോഗ്യ പ്രതിസന്ധികള്‍ പാല്‍ വിതരണത്തില്‍ ഉടനടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.
ഉയര്‍ന്ന ഇന്ധന, പാക്കേജിംഗ് ചെലവുകള്‍ പാല്‍ ഉല്‍പാദനച്ചെലവ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. ഈ വര്‍ധിച്ച പ്രവര്‍ത്തന ചെലവുകള്‍ ചില്ലറ വില്‍പ്പന വിലകളില്‍ പ്രതിഫലിക്കുന്നു. ഇത് ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നു.
വര്‍ധിച്ചുവരുന്ന ജനസംഖ്യയില്‍, പാലിന്റെ ആവശ്യകത അനിവാര്യമായും ഉയരും.അതായത് ഗോതമ്പ്, അരി, പരിപ്പ് തുടങ്ങിയ സംഭരിക്കുന്ന ചരക്കുകളില്‍ നിന്ന് വ്യത്യസ്തമായി, പാല്‍ സംഭരിച്ച് സൂക്ഷിക്കാന്‍ കഴിയില്ല എന്നതും പോരായ്മയാണ്. ഇത് വിതരണ ശൃംഖലകളില്‍ നിരന്തരം വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിന് നിരന്തരമായ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു.
പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും വിലയിലെ തുടര്‍ച്ചയായ വര്‍ധനവ് കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നു. ഇന്ത്യന്‍ ഭക്ഷണക്രമത്തില്‍ പാലിന്റെ പ്രധാന പങ്ക് കണക്കിലെടുക്കുമ്പോള്‍, വിലക്കയറ്റം വീട്ടുകാര്‍ഉപഭോഗ രീതികളില്‍ മാറ്റം വരുത്തുന്നതിന് കാരണമാകും.
ചുരുക്കത്തില്‍, ഇന്ത്യയിലെ പാല്‍ വില വര്‍ധനവിന് അതിന്റെ അനുബന്ധ ഘടകങ്ങളുടെ സംഗമം കാരണമായി കണക്കാക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
