image

27 April 2024 7:39 AM GMT

Election

ഗൂഗിൾ പരസ്യങ്ങൾക്കായി ബിജെപി ചെലവഴിച്ചത് 103 കോടി

MyFin Desk

ഗൂഗിൾ പരസ്യങ്ങൾക്കായി ബിജെപി ചെലവഴിച്ചത് 103 കോടി
X

Summary

  • ബിജെപി, ഗൂഗിളിലും അതിൻ്റെ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിലും രാഷ്ട്രീയ പരസ്യങ്ങൾക്കായി 100 കോടിയിലധികം ചെലവഴിച്ചതായി കണക്കുകൾ.
  • കർണാടക, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് ബി.ജെ.പിക്ക് വേണ്ടിയുള്ള സംസ്ഥാനങ്ങളിലെ പരസ്യച്ചെലവിൻ്റെ കാര്യത്തിൽ മുന്നിൽ



ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഗൂഗിളിലും അതിൻ്റെ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിലും രാഷ്ട്രീയ പരസ്യങ്ങൾക്കായി 100 കോടിയിലധികം ചെലവഴിച്ചതായി കണക്കുകൾ. പരസ്യ ഫോർമാറ്റുകളുടെ കാര്യത്തിൽ, 2018 മെയ് 31 നും 2024 ഏപ്രിൽ 27 നും ഇടയിൽ പ്രസിദ്ധീകരിച്ച ഗൂഗിൾ പരസ്യങ്ങൾക്കായുള്ള ബിജെപിയുടെ 68.2% ചെലവഴിച്ചത് വീഡിയോയ്‌ക്കായും 31.8% ചിത്രങ്ങൾക്കായുമാണ്.

ഡിജിറ്റൽ ക്യാമ്പയിനുകൾക്കായി ഇത്രയേറെ തുക ചെലവഴിക്കുന്ന ആദ്യ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. 2018 മെയ് 31 നും 2024 ഏപ്രിൽ 25 നും ഇടയിലുള്ള ഗൂഗിൾ പരസ്യങ്ങളിലെ ബിജെപിയുടെ വിഹിതം മൊത്തം ചെലവിൻ്റെ 26 ശതമാനമാണ്.

ഗൂഗിൾ ‘രാഷ്ട്രീയ പരസ്യം’ എന്ന് വിശേഷിപ്പിക്കുന്ന വിഭാഗത്തിൽ 217,992 ഉള്ളടക്കങ്ങളാണുള്ളത് അതിൽ 61,000ലധികവും ബിജെപിയുടേത്. കർണാടകയിലെ ജനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് പാർട്ടിയുടെ പരസ്യങ്ങളിൽ കൂടുതലും. ഏകദേശം 10.8 കോടിയാണ് ഇതിനായി ചെലവഴിച്ചിരിക്കുന്നത്. രാജസ്ഥാനായി 8.5 കോടി, ഉത്തർപ്രദേശിനായി 10.3 കോടി, ഡൽഹി 7.6 കോടി രൂപ ഇങ്ങനെയാണ് ചെലവായിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങൾക്ക് മാത്രമായി 39 കോടി രൂപയാണ് ബിജെപി ഗൂഗിളിന് നൽകിയത്.

കർണാടക, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് ബി.ജെ.പിക്ക് വേണ്ടിയുള്ള സംസ്ഥാനങ്ങളിലെ പരസ്യച്ചെലവിൻ്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ.

49 കോടി രൂപ ചെലവഴിച്ച് കോൺഗ്രസ് രണ്ടാം സ്ഥാനത്താണ്. 2018 മെയ് മുതൽ 25 കോടി പരസ്യച്ചെലവുള്ള ഗൂഗിൾ പ്ലാറ്റ്‌ഫോമുകളിലെ മൂന്നാമത്തെ വലിയ രാഷ്ട്രീയ പരസ്യദാതാവാണ് തമിഴ്‌നാട്ടിലെ ഡിഎംകെ.

എന്നാൽ വളരെ കുറഞ്ഞ കാലയളവിലേക്ക് നോക്കിയാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട പ്രചാരണത്തിൽ, മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ പ്രകടനപത്രികയും നയങ്ങളും നേട്ടങ്ങളും പ്രചരിപ്പിക്കുന്നതിനായി ഗൂഗിളിൽ മാത്രം ഏകദേശം 15 കോടി രൂപ ചെലവഴിച്ചു.