image

28 Nov 2025 11:06 AM IST

Election

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് മദ്യം കിട്ടില്ല; ഡ്രൈ ഡേ പ്രഖ്യാപിച്ചു

MyFin Desk

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് മദ്യം കിട്ടില്ല; ഡ്രൈ ഡേ പ്രഖ്യാപിച്ചു
X

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. തെക്കന്‍ ജില്ലകളില്‍ ഡിസംബര്‍ ഏഴാം തീയതി മുതലാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ ഡിസംബര്‍ ഒന്‍പത് മുതലും മദ്യ നിരോധനം ഏര്‍പ്പെടുത്തി. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ പതിമൂന്നിന് സംസ്ഥാനത്താകെ ഡ്രൈ ഡേ ആയിരിക്കും.

തെക്കന്‍ ജില്ലകളില്‍ ഡിസംബര്‍ ഏഴാം തീയതി വൈകീട്ട് ആറ് മുതല്‍ ഒന്‍പതാം തീയതി വൈകുന്നേരം ആറുമണിവരെ ഡ്രൈ ഡേ ആയിരിക്കും. വടക്കന്‍ ജില്ലകളില്‍ ഡിസംബര്‍ ഒന്‍പത് വൈകുന്നേരം ആറ് മണിമുതല്‍ പതിനൊന്നാം തീയതി വൈകുന്നേരം ആറ് വരെയുമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 9, 11 തീയതികളിലാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. 13നാണ് വോട്ടെണ്ണല്‍ നടക്കുക.