image

4 May 2026 9:00 AM IST

Kerala

യുഡിഎഫ് തരംഗം; വോട്ടെണ്ണലിൽ ആകാംക്ഷയോടെ കേരളം

MyFin Desk

യുഡിഎഫ് തരംഗം; വോട്ടെണ്ണലിൽ ആകാംക്ഷയോടെ  കേരളം
X

Summary

എല്‍ഡിഎഫ് മൂന്നാമൂഴം ലക്ഷ്യമിട്ടപ്പോൾ അധികാരത്തില്‍ തിരിച്ചെത്താനുള്ള പോരാട്ടത്തിലായിരുന്നു യുഡിഎഫ്.


ഇത്തവണ കേരളം ആര് ഭരിക്കുമെന്ന നിര്‍ണ്ണായക രാഷ്ട്രീയ പോരാട്ടത്തിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഘട്ടത്തിൽ വ്യക്തമായ ലീഡുമായി യുഡിഎഫ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ വിജയികളാരെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. എല്‍ഡിഎഫ് മൂന്നാമൂഴം ലക്ഷ്യമിട്ടപ്പോൾ അധികാരത്തില്‍ തിരിച്ചെത്താനുള്ള പോരാട്ടത്തിലായിരുന്നു യുഡിഎഫ്.

സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രില്‍ 9ന് വോട്ടെടുപ്പ് നടന്നത്. 79.70 ശതമാനമായിരുന്നു ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം. ഏപ്രില്‍ 29ന് പുറത്ത് വന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും യുഡിഎഫ് ഭരണം തിരിച്ച് പിടിക്കുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന സൂചനയായാണ് എല്‍ഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വിലയിരുത്തപ്പെടുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇരുമുന്നണികളുടേയും ലീഡ് മാറിമറിയുകയാണ്.