15 Oct 2024 12:42 PM IST
മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 3:30 നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്ത സമ്മേളനം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും ഇതോടൊപ്പം പ്രഖ്യാപിക്കപ്പെടാനാണ് സാധ്യത.
മഹാരാഷ്ട്രയില്‍ നവംബര്‍ 26നാണ് നിലവിലെ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത്.ഝാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി ജനുവരി അഞ്ചിന് അവസാനിക്കും. ഇരു സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികള്‍ കൂടി പ്രഖ്യാപിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്.
പഠിക്കാം & സമ്പാദിക്കാം
Home
