image

30 Jan 2025 9:00 AM IST

News

ട്രംപുമായുള്ള കേസ് തീര്‍പ്പാക്കാന്‍ മെറ്റ

MyFin Desk

meta to settle case with trump
X

Summary

  • 25 ദശലക്ഷം ഡോളറാണ് മെറ്റ പ്രസിഡന്റിനു നല്‍കുക
  • ക്യാപിറ്റോളിനു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ട്രംപിന്റെ അക്കൗണ്ടുകള്‍ മെറ്റ സസ്‌പെന്‍ഡ് ചെയ്തിരുന്നു
  • ഇതിനെതിരെയാണ് ട്രംപ് കേസ് ഫയല്‍ ചെയ്തത്


യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കേസ് തീര്‍പ്പാക്കാന്‍ 25 ദശലക്ഷം ഡോളര്‍ നല്‍കാമെന്ന് മെറ്റ. 2021 ജനുവരി 6 ന് ക്യാപിറ്റോളിനു നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതിന് ശേഷം കമ്പനിക്കെതിരെ ട്രംപ് ഫയല്‍ ചെയ്ത കേസ് ആണ് തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത്.

മെറ്റയും അതിന്റെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും മറ്റ് വന്‍കിട ടെക്നോളജി കമ്പനികളുമായി ചേര്‍ന്ന് ട്രംപുമായി സഹകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടപടി. തന്റെ വിമര്‍ശകരോടും എതിരാളികളോടും പ്രതികാരം ചെയ്യുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പ്രസിഡന്റുമായി ഒരു ഏറ്റുമുട്ടലിന് താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് വ്യവഹാരം തീര്‍പ്പാക്കുന്നതെന്നാണ് ഇതിനെക്കുറിച്ച് അറിയാവുന്നവര്‍ നല്‍കുന്ന വിവരം.

നഷ്ടപരിഹാരത്തില്‍ 22 ലക്ഷം ഡോളര്‍ ട്രംപിന് ലഭിക്കും. ബാക്കിതുക നിയമ ഫീസിനും മറ്റ് വ്യവഹാരക്കാര്‍ക്കുമായി നീക്കിവെക്കും.