image

23 April 2024 7:41 AM GMT

News

എവറസ്റ്റ് മസാല ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത നിഷേധിച്ച് കമ്പനി

MyFin Desk

എവറസ്റ്റ് മസാല ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത നിഷേധിച്ച് കമ്പനി
X

Summary

  • സിംഗപ്പൂരിലും ഹോങ്കോങ്ങിലും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചുവെന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ എവറസ്റ്റ് നിഷേധിച്ചു
  • എന്നാല്‍, സിംഗപ്പൂരിലെ ഭക്ഷ്യസുരക്ഷാ അതോറിറ്റി കമ്പനിയുടെ സിംഗപ്പൂര്‍ ഇറക്കുമതിക്കാരോട് കൂടുതല്‍ പരിശോധനയ്ക്കായി ഉല്‍പ്പന്നം തിരിച്ചുവിളിക്കാനും താല്‍ക്കാലികമായി സൂക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു
  • 60 എവറസ്റ്റ് ഉല്‍പന്നങ്ങളില്‍ ഒരെണ്ണം സിംഗപ്പൂരില്‍ പരിശോധനയ്ക്കായി മാറ്റിവച്ചെന്നാണ് റിപ്പോര്‍ട്ട്


മസാല നിര്‍മ്മാതാക്കളായ എവറസ്റ്റ്, ഉത്പ്പന്നങ്ങളില്‍ അര്‍ബുദത്തിന് കാരണമാകുന്ന കീടനാശിനി അടങ്ങിയതായി ആരോപണത്തെ നിഷേധിച്ച് കമ്പനി. സിംഗപ്പൂരിലും ഹോങ്കോങ്ങിലും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചുവെന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ എവറസ്റ്റ് നിഷേധിച്ചു. എന്നാല്‍, സിംഗപ്പൂരിലെ ഭക്ഷ്യസുരക്ഷാ അതോറിറ്റി കമ്പനിയുടെ സിംഗപ്പൂര്‍ ഇറക്കുമതിക്കാരോട് കൂടുതല്‍ പരിശോധനയ്ക്കായി ഉല്‍പ്പന്നം തിരിച്ചുവിളിക്കാനും താല്‍ക്കാലികമായി സൂക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ്് റിപ്പോര്‍ട്ട് ചെയ്തു.

60 എവറസ്റ്റ് ഉല്‍പന്നങ്ങളില്‍ ഒരെണ്ണം സിംഗപ്പൂരില്‍ പരിശോധനയ്ക്കായി മാറ്റിവച്ചെന്നാണ് റിപ്പോര്‍ട്ട്.

സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും റെഗുലേറ്ററി ഏജന്‍സികളുടെ നടപടിയെ തുടര്‍ന്ന്, ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഇന്ത്യയില്‍ വില്‍ക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം നിലവില്‍ എഫ്എസ്എസ്എഐ നിയന്ത്രിക്കുന്നില്ല.

സ്പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യയും അനുവദനീയമായ പരിധിക്കപ്പുറം കീടനാശിനിയായ 'എഥിലീന്‍ ഓക്സൈഡ്' അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ പരിശോധിക്കുന്നുണ്ട്. വിഷയം പരിശോധിച്ചുവരികയാണെന്ന് സ്പൈസസ് ബോര്‍ഡ് ഓഫ് ഇന്ത്യ ഡയറക്ടര്‍ എ ബി രമാശ്രീ പറഞ്ഞു.