Summary
സെപ്റ്റംബര്‍ 26 നു കേരള സര്‍ക്കാര്‍1000 കോടി രൂപ കടമെടുത്തു
തിരുവനന്തപുരം: വായ്പ്പകൾക്കു കേരള സർക്കാർ നൽകിയ ചില ഗ്യാരണ്ടികൾ ഫലപ്രദമല്ലാത്തതുകൊണ്ടു ഭാവിയിലെ കടമെടുപ്പുകൾക്കു സംസ്ഥാനത്തിന് ` വലിയ വില' നല്‍കേണ്ടി വന്നേക്കാം,. പ്രത്യേകിച്ച് വിപണിയില്‍ നിന്നും പണം സമാഹരിക്കാൻ സംസ്ഥാനം ശ്രമിക്കുമ്പോൾ.
വായ്‌പ്പ വാങ്ങുന്നവർ വായ്‌പ്പ നൽകുന്നവർക്ക് പണം തിരികെ നല്‍കാന്‍ എത്രത്തോളം സാധ്യതയുണ്ടെന്ന് വിലയിരുത്താന്‍ വായ്പ വാങ്ങുന്നവരുടെ മൊത്തം ധനസ്ഥിതിയെ കുറിച്ച് അവലോകനം ചെയ്യുന്നതിന് മികച്ച് ഒരു റേറ്റിംഗ് സിസ്റ്റത്തിന്റെ ആവശ്യമുണ്ട്. സംസ്ഥാനങ്ങളുടെ ധനസ്ഥിതിതിയെ കുറിച്ച് അങ്ങനെ ഒരു സിസ്റ്റത്തിന്റെ വിലയിരുത്തൽ ഇല്ലാത്തതു കൊണ്ട്, സർക്കാർ ഗ്യാരണ്ടികളെ ആണ് നിക്ഷേപകർ പൊതുവെ ആശ്രയിക്കുന്നത് . കേരളം നൽകിയ പല ഗ്യാരണ്ടികളും ഫലപ്രദമല്ലാത്തതിനാൽ സംസ്ഥാന൦ ഫണ്ടിംഗിന് ശ്രമിക്കുമ്പോള്‍ വളരെ സങ്കീർണമായ പ്രശ്നങ്ങളെ നേരിടേണ്ടി വന്നേക്കാം. .
കഴിഞ്ഞ ദിവസം (സെപ്റ്റംബര്‍ 26) കേരള സര്‍ക്കാര്‍ സ്റ്റേറ്റ് ഡെവലപ്‌മെന്റ് വായ്പയായി 16 വര്‍ഷത്തേക്ക് 7.45 ശതമാനം നിരക്കില്‍ 1000 കോടി രൂപയാണ് കടമെടുത്തത്. ഇതോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനം എടുത്ത മൊത്തം വിപണി വായ്പകള്‍ 19,800 കോടി രൂപയായി ഉയര്‍ന്നു, ഇത് കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വായ്പാ പരിധിയോട് വളരെ അടുത്താണ്.
സംസ്ഥാനം ചില ഗ്യാരണ്ടികള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍, സംസ്ഥാനത്തിന്റെ വിപണി വായ്പകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ സമ്പൂർണ ഗ്യാരണ്ടി ഇല്ലാത്തതിനാൽ, സംസ്ഥാനം താരതമ്യേന കൂടുതൽ പലിശ നല്‍കേണ്ടിവരുമെന്ന് ഒരു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഉന്നത ഉദ്യോഗസ്ഥന്‍ മൈഫിന്‍പോയിന്റ് ഡോട്ട്‌കോമിനോട് പറഞ്ഞു.
കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ (കെടിഡിഎഫ്‌സി) നിക്ഷേപിച്ച തുകയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഗ്യാരണ്ടിയുടെ പരാജയം, നിക്ഷേപങ്ങൾക്ക് സംസ്ഥാനം നൽകുന്ന ഗ്യാരണ്ടികളുടെ പരാജയത്തെ കുറിച്ചുള്ളു ഒരു സൂചനയായി മാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ കെടിഡിഎഫ്‌സിയില്‍ നിക്ഷേപിച്ചിരിക്കുന്ന 500 കോടിയോളം രൂപയുടെ നിക്ഷേപത്തിന്റെ ഗ്യാരണ്ടിയിൽ നിന്ന് സർക്കാർ കൈകഴുകിയതായി പറയുന്നു..ഇതിന്റെ വെളിച്ചത്തിൽ കോര്‍പറേഷന്റെ എന്‍ബിഎഫ്‌സി ലൈസന്‍്‌സ് റദ്ദാക്കാനുള്ള സാധ്യത ആര്‍ബിഐ കെടിഡിഎഫ്‌സിയെ അറിയിച്ചിട്ടുണ്ട് എന്ന വാർത്ത പുറത്തു വന്നതോടെ ഇത് സംസ്ഥാനത്താകെ വലിയ സംസാര വിഷയമായി. .
ശ്രീ രാമകൃഷ്ണ മിഷനായിരുന്നു കെടിഡിഎഫ്‌സിയിലെ പ്രധാന നിക്ഷേപകര്‍. പണം തിരികെ ലഭിക്കണം എന്ന ആവശ്യവുമായി മിഷൻ ആര്‍ബിഐയെ സമീപിച്ചിട്ടുണ്ട്.
കേരള ബാങ്ക് വായ്പ
കെടിഡിഎഫ്‌സിയ്ക്ക് കേരള ബാങ്ക് നല്‍കിയ 360 കോടി രൂപയുടെ വായ്പയ്ക്കുള്ള സര്‍ക്കാര്‍ ഗ്യാരണ്ടി 2021 ല്‍ കാലഹരണപ്പെട്ടതായി ഒരു കേരള ബാങ്ക് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്യാരണ്ടി നീട്ടികൊണ്ടിപ്പോകുന്നതിനു സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ നിബന്ധനകള്‍ അംഗീകരിക്കാന്‍ കേരള ബാങ്ക് വിസമ്മതിച്ചതിനെ തുടർന്നാണ് ഗ്യാരണ്ടി അവസാനിച്ചതായി പറയപ്പെടുന്നത് . എന്നിരുന്നാലും, ബാങ്ക് സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയാണെന്നും കെ ടി ഡി എഫ് സി ക്കു നലകിയ ആ വായ്പ ഉടന്‍ തിരിച്ചുപിടിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും'', കേരള ബാങ്ക് അധികൃതര്‍ പറഞ്ഞു. കലാകാലങ്ങളിലെ പലിശയും മറ്റ് ചാര്‍ജുകളും എല്ലാം ചേര്‍ന്ന് ഈ തുക ഏകദേശം 480 കോടി രൂപയായി വളർന്നു,
ഈ തുക ബാങ്ക് മാറ്റി വെച്ചിട്ടുണ്ടന്നു (പ്രൊവിഷനിങ്) ബാങ്കിന്റെ മുന്‍ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകളിൽ ഈ തുക പൂര്‍ണ്ണമായും കാണിച്ചിട്ടുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടു തന്നെ ചില വാർത്തകളിൽ പറയുന്നതുപോലെ ഈ കിട്ടാക്കടം ( എൻ പി എ ), ബാങ്കിന്റെ ലാഭ- നഷ്ട (പി & എല്‍) കണക്കിൽ വല്ല ചലനവും ഭാവിയിൽ സൃഷ്ടിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.