18 Feb 2026 3:12 PM IST
Summary
പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറില്‍ ഒപ്പിടരുതെന്ന് നിര്‍ദ്ദേശിക്കണമെന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനോട് സംയുക്ത് കിസാന്‍ മോര്‍ച്ച അഭ്യര്‍ത്ഥിച്ചു
ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാര്‍ കര്‍ഷകവിരുദ്ധമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം). ജനവിരുദ്ധമായ കരാര്‍ ഉടന്‍ റദ്ദാക്കണമെന്നും സംയുക്ത സംഘടന ആവശ്യപ്പെട്ടു. മാര്‍ച്ച് 9-ന് ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കുന്നു എസ്‌കെഎം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറില്‍ ഒപ്പിടരുതെന്ന് നിര്‍ദ്ദേശിക്കണമെന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനോട് പത്രസമ്മേളനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ അവര്‍ അഭ്യര്‍ത്ഥിച്ചു. വാണിജ്യ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്ത് അയയ്ക്കുമെന്നും എസ്‌കെഎം അറിയിച്ചു.
കേരള സര്‍ക്കാരിനോട് നിലവിലുള്ള ബോണസ് നയം പുനഃപരിശോധിക്കണമെന്നും ഗോതമ്പിന്റെയും നെല്ലിന്റെയും ബോണസ് നിര്‍ത്തലാക്കുന്നത് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ധനകാര്യ മന്ത്രാലയത്തിന് അയച്ച കത്ത് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉടന്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡിഒ ലെറ്ററില്‍ ഒപ്പിട്ട എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാബിനറ്റ് സെക്രട്ടറിക്ക് കത്തെഴുതുമെന്നും സംഘടന വ്യക്തമാക്കി. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാനുള്ള അവകാശത്തെ ആക്രമിക്കുന്ന നടപടിയാണിതെന്ന് അവര്‍ ആരോപിച്ചു.
കരാര്‍ റദ്ദാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി ഫെബ്രുവരി 27-ന് സംസ്ഥാന ഏകോപന സമിതികളുടെ പ്രതിനിധികള്‍ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും കാണുമെന്ന് എസ്‌കെഎം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണവും ഫെഡറല്‍ അവകാശങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ ചര്‍ച്ച നടത്തും.
പഠിക്കാം & സമ്പാദിക്കാം
Home
