1 Dec 2025 6:30 PM IST
Summary
ഇന്തൊനീഷ്യ, ശ്രീലങ്ക, തായ്ലന്ഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലെ വെള്ളപ്പൊക്കത്തിലും ദുരിതത്തിലും മരിച്ചവരുടെ എണ്ണം ആയിരം കടന്നു.
ഇന്തൊനീഷ്യ, ശ്രീലങ്ക, തായ്ലന്ഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലെ വെള്ളപ്പൊക്കത്തിലും ദുരിതത്തിലും മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഒരാഴ്ചയ്ക്കിടെ 502 പേര് ഇന്തൊനീഷ്യയിലും 335 പേര് ശ്രീലങ്കയിലും 176 പേര് തായ്ലന്‍ഡിലും മൂന്നുപേര്‍ മലേഷ്യയിലും മരിച്ചെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. ഇന്തൊനീഷ്യയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശമുണ്ടാക്കിയത്. വടക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ സുമാത്ര, ആച്ചെ പ്രവിശ്യകളിലാണ് പ്രളയക്കെടുതി കൂടുതല്‍. മൂന്നുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വടക്കന്‍ സുമാത്രയില്‍ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്.
ഡിറ്റ് വ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മഴയിലും പ്രളയത്തിലും ശ്രീലങ്കയില്‍ കാണാതായ 370 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒന്നരലക്ഷത്തോളം പേരെയാണ് ശ്രീലങ്കയില്‍ മാറ്റിപ്പാര്‍പ്പിച്ചത്.
ഓപ്പറേഷന് സാഗര്‍ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ 80 അംഗ സംഘത്തെ ഇന്ത്യ ശ്രീലങ്കയിലേക്ക് അയച്ചിട്ടുണ്ട്. കൊളംബോയുടെ കിഴക്കന്‍മേഖലയിലെ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രളയ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍നിന്നുള്ള 2 ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. 21 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ എത്തിച്ചു. കൂടുതല്‍ സാധനങ്ങളുമായി ഐഎന്‍എസ് സുകന്യ കപ്പല്‍ വിശാഖപട്ടണത്തുനിന്നു പുറപ്പെട്ടു.
ഇന്ത്യക്കാരെ വ്യോമസേനാ വിമാനങ്ങളില്‍ രാജ്യത്തു തിരിച്ചെത്തിക്കാന്‍ തിരുവനന്തപുരം, ഡെല്‍ഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു രക്ഷാദൗത്യം നടത്തുന്നുണ്ട്. സഹായം ആവശ്യമുള്ളവര്‍ +94 773727832 നമ്പറില്‍ ബന്ധപ്പെടണമെന്ന് കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് അറിയിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
