21 Oct 2023 10:33 AM IST
Summary
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതാണു ഗഗന്‍യാന്‍ ദൗത്യം
ഇന്ത്യയ്ക്ക് അഭിമാനമായി ഗഗന്‍യാന്‍ ടിവി ഡി1 പരീക്ഷണ ദൗത്യം.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതാണു ഗഗന്‍യാന്‍ ദൗത്യം.
ഇന്ന് (ഒക്ടോബര്‍ 21) രാവിലെ എട്ടിനായിരുന്നു പരീക്ഷണ ദൗത്യം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ സാങ്കേതിക തകരാറിനെ തുടര്‍ന്നു മാറ്റിവച്ചു.
പിന്നീട് വിദഗ്ധ സംഘമെത്തി റോക്കറ്റും അനുബന്ധ സംവിധാനങ്ങളും പരിശോധിച്ചതിനു ശേഷം തകരാര്‍ പരിഹരിക്കുകയും രാവിലെ 10 മണിയോടെ ശ്രീഹരിക്കോട്ടയില്‍നിന്നും വിക്ഷേപിക്കുകയും ചെയ്തു. നിശ്ചയിച്ച പ്രകാരം 17 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ക്രൂ മോഡ്യൂള്‍ വേര്‍പെടുകയും താഴേക്ക് ഇറങ്ങുകയും ചെയ്തു. പാരച്യൂട്ടിന്റെ സഹായത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുകയും ചെയ്തു.
വിക്ഷേപണം കഴിഞ്ഞ് 9.50 മിനിറ്റിനുള്ളില്‍ ദൗത്യം പൂര്‍ത്തിയായി. നാല് ഘട്ടങ്ങളിലായിട്ടാണു പരീക്ഷണം നടത്തുന്നത്. ഇതിന്റെ ആദ്യ ഘട്ടമാണ് ഇന്ന് നടത്തിയത്. വിക്ഷേപണം നടത്തുകയും എന്നാല്‍ ഭ്രമണപഥത്തിലെത്തുന്നതിനു മുന്‍പു ദൗത്യം ഉപേക്ഷിക്കേണ്ടിയും വന്നാല്‍ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയില്‍ എങ്ങനെ എത്തിക്കാമെന്നു പരിശോധിക്കുന്ന പരീക്ഷണമായിരുന്നു ഇന്ന് നടത്തിയത്.
ടിവി-ഡി1 ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതില്‍ സന്തോഷമുണ്ടെന്നു ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ് പറഞ്ഞു. ദൗത്യം വിജയിച്ചതിനെ തുടര്‍ന്ന് ഐഎസ്ആര്‍ഒയെ അഭിനന്ദനം അറിയിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ' എക്‌സില്‍ ' കുറിപ്പിട്ടു.
പഠിക്കാം & സമ്പാദിക്കാം
Home
