image

8 Feb 2026 12:33 PM IST

News

ഗാല്‍വാന്‍ അവസാനമായിരുന്നില്ല; തുടക്കം മാത്രം, ഇന്ത്യ ആണവ ഭീഷണിയുടെ നിഴലിലോ?

MyFin Desk

ഗാല്‍വാന്‍ അവസാനമായിരുന്നില്ല; തുടക്കം മാത്രം,   ഇന്ത്യ ആണവ ഭീഷണിയുടെ നിഴലിലോ?
X

Summary

ഗാല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ചൈന രഹസ്യ ആണവ പരീക്ഷണം നടത്തിയതായി യുഎസ്. യുഎസിന്റെ വെളിപ്പെടുത്തല്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പുതിയ വഴിത്തിരിവാകാന്‍ സാധ്യതയേറെയാണ്


ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടിലിന് ദിവസങ്ങള്‍ക്ക് ശേഷം ചൈന രഹസ്യ ആണവ പരീക്ഷണം നടത്തിയതായി യുഎസ്. 2020 ജൂണിലായിരുന്നു ഇതെന്നാണ് ആരോപണം. ആഗോള നിരായുധീകരണ ഫോറത്തിലാണ് യുഎസ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. യുഎസിന്റെ വെളിപ്പെടുത്തല്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പുതിയ വഴിത്തിരിവാകാന്‍ സാധ്യതയേറെയാണ്. ഇന്ത്യയുടെ ആശങ്കകള്‍ വര്‍ധിപ്പിക്കാനും ഇത് കാരണമായേക്കും.

യുഎസിന്റെ ആരോപണവും ചൈനയുടെ പ്രതികരണവും

ചൈന ആണവ സ്‌ഫോടന പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് യുഎസ് സര്‍ക്കാരിന് ബോധ്യമുണ്ടെന്ന് വെളിപ്പെടുത്താന്‍ തനിക്ക് കഴിയുമെന്ന് യുഎസ് അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് തോമസ് ജി. ഡിനാനോ വ്യക്തമാക്കി.

ഭൂകമ്പ നിരീക്ഷണത്തിന്റെ ഫലപ്രാപ്തി കുറയ്ക്കുന്നതിനുള്ള ഒരു രീതിയായ 'ഡീകൂപ്ലിംഗ്' ചൈന ലോകത്തില്‍ നിന്ന് അവരുടെ പ്രവര്‍ത്തനങ്ങള്‍ മറയ്ക്കാന്‍ ഉപയോഗിച്ചു. 2020 ജൂണ്‍ 22 ന് ബെയ്ജിംഗ് അത്തരമൊരു പരീക്ഷണം നടത്തിയത്. എന്നാല്‍ ആരോപണങ്ങളോട് ചൈന പ്രതികരിച്ചിട്ടില്ല.

2030 ആകുമ്പോഴേക്കും ചൈനയുടെ ആണവ ശേഖരം 1,000 വാര്‍ഹെഡുകള്‍ കവിയുമെന്ന് യുഎസ് പ്രവചിക്കുന്നു. എന്നിരുന്നാലും ബെയ്ജിംഗ് തങ്ങളുടെ കൈവശം ആണവായുധം വളരെ കുറവാണെന്ന് അവകാശപ്പെടുന്നു. ചൈന അവകാശപ്പെടുന്നത് ഏകദേശം 600 ആണവായുധങ്ങളാണ് തങ്ങളുടെ പക്കല്‍ ഉള്ളതെന്നാണ്.