14 March 2024 10:09 AM IST
Summary
- സ്വര്‍ണ വില ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6060 രൂപ
- പവന് 200 രൂപ വര്‍ധിച്ച് 48480 രൂപ
- മാര്‍ച്ച് 1 മുതല്‍ വില ഓരോ ദിവസവും കുതിച്ചു വരികയായിരുന്നു
സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6060 രൂപയിലെത്തി. പവന് 200 രൂപ വര്‍ധിച്ച് 48480 രൂപയിലുമെത്തി.
ഇന്നലെ (മാര്‍ച്ച് 13) ഗ്രാമിന് വില 6035 രൂപയായിരുന്നു. പവന് 48280 രൂപയുമായിരുന്നു.
ഇന്നലെ സ്വര്‍ണ വില മാര്‍ച്ച് മാസത്തിലെ ആദ്യ ഇടിവിന് സാക്ഷ്യം വഹിച്ചിരുന്നു.
മാര്‍ച്ച് 1 മുതല്‍ വില ഓരോ ദിവസവും കുതിച്ചു വരികയായിരുന്നു. മാര്‍ച്ച് 7 ന് ആദ്യമായി പവന് 48000 രൂപ എന്ന റെക്കോര്‍ഡ് വിലയും പിന്നിട്ടിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
