image

29 April 2024 6:30 AM GMT

News

ടൈറ്റാനിക്കിലെ യാത്രക്കാരന്റെ സ്വര്‍ണ വാച്ച് ലേലം ചെയ്തത് റെക്കോര്‍ഡ് തുകയ്ക്ക്

MyFin Desk

ടൈറ്റാനിക്കിലെ യാത്രക്കാരന്റെ സ്വര്‍ണ വാച്ച് ലേലം ചെയ്തത് റെക്കോര്‍ഡ് തുകയ്ക്ക്
X

Summary

  • 1.46 ദശലക്ഷം ഡോളറിനാണ് ലേലം കൊണ്ടത്
  • ലേലത്തില്‍ പ്രതീക്ഷ തുകയേക്കാള്‍ പത്തിരട്ടി വിലയിലാണ് വാച്ച് വിറ്റു പോയത്
  • ലേലം നടത്തിയത് ഹെന്റി ആള്‍ഡ്‌റിജ് ആന്‍ഡ് സണ്‍ ആണ്


ടൈറ്റാനിക്കിലെ ഏറ്റവും ധനിക യാത്രക്കാരനായ ജോണ്‍ ജേക്കബ് ആസ്റ്റര്‍ നാലാമന്‍ ധരിച്ചിരുന്ന സ്വര്‍ണ വാച്ച് ഏപ്രില്‍ 27 ന് യുകെയില്‍ നടന്ന ലേലത്തില്‍ റെക്കോര്‍ഡ് വിലയ്ക്ക് വിറ്റുപോയി.

1.46 ദശലക്ഷം ഡോളറിനാണ് ലേലം കൊണ്ടത്.

ലേലത്തില്‍ പ്രതീക്ഷ തുകയേക്കാള്‍ പത്തിരട്ടി വിലയിലാണ് വാച്ച് വിറ്റു പോയത്. ലേലം നടത്തിയത് ഹെന്റി ആള്‍ഡ്‌റിജ് ആന്‍ഡ് സണ്‍ ആണ്.

പ്രതീക്ഷിച്ച വില 1,26,000-1,89,500 ഡോളറാണ്.

1912 ഏപ്രില്‍ 15-ന് മഞ്ഞുമലയില്‍ ഇടിച്ച് ടൈറ്റാനിക് മുങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടു മരിച്ച 1500-ഓളം യാത്രക്കാരില്‍ ഒരാളാണ് ജോണ്‍ ജേക്കബ് ആസ്റ്റര്‍. പക്ഷേ, അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യ മഡലീന്‍ രക്ഷപ്പെട്ടു. ദുരന്തത്തില്‍പ്പെടുമ്പോള്‍ ജോണ്‍ ജേക്കബ് ആസ്റ്ററിന്റെ പ്രായം 47 ആണ്. അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരില്‍ ഒരാള്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്നു അദ്ദേഹം.

അപകടം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് ജോണ്‍ ജേക്കബ് ആസ്റ്ററിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പോള്‍ മൃതദേഹത്തില്‍ സ്വര്‍ണ വാച്ചിനു പുറമെ ഒരു പോക്കറ്റ് ബുക്ക്, വജ്ര മോതിരം എന്നിവയും കണ്ടെത്തിയിരുന്നു. ഇവ അദ്ദേഹത്തിന്റെ മകന്‍ വിന്‍സെന്റ് ആസ്റ്ററിന് നല്‍കി. ജോണ്‍ ജേക്കബ് ആസ്റ്ററിന്റെ സെക്രട്ടറി വില്യം ഡോബിന്റെ കുഞ്ഞിന് 1935-ല്‍ സ്വര്‍ണ വാച്ച് വിന്‍സെന്റ് ആസ്റ്റര്‍ സമ്മാനിച്ചു.

1990 വരെ വില്യം ഡോബിന്റെ കുടുംബം ഈ സ്വര്‍ണ വാച്ച് സൂക്ഷിക്കുകയും പിന്നീട് ലേലം ചെയ്യുകയുമുണ്ടായെന്നാണ് പറയപ്പെടുന്നത്.