12 Dec 2023 4:45 PM IST
Summary
- ക്രിസ്റ്റ്യാനോയുടെ ഏറ്റവും വലിയ ആരാധകനാണ് വിരാട് കോഹ്‌ലി
- ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ കായിക താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്
- 38-കാരനാണ് ക്രിസ്റ്റ്യാനോ
സെര്‍ച്ച് എന്‍ജിന്‍ ഭീമനാണ് ഗൂഗിള്‍. ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ചിനായി ആശ്രയിക്കുന്നതും ഗൂഗിളിനെയാണ്. ഗൂഗിളിന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവുമധികം തിരഞ്ഞ ക്രിക്കറ്റര്‍ ഒരു ഇന്ത്യാക്കാരനാണ്. അത് മറ്റാരുമല്ല വിരാട് കോഹ്‌ലിയാണ്. ഇക്കാര്യം ഗൂഗിള്‍ തന്നെയാണ് അറിയിച്ചത്. ഏറ്റവുമധികം തിരഞ്ഞ കായിക താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടപ്പോള്‍ അതില്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞ ക്രിക്കറ്റര്‍ കോഹ്‌ലിയാണെന്നു ഗൂഗിള്‍ അറിയിച്ചു.
ഗൂഗിള്‍ നിലവില്‍ വന്നത് മുതല്‍ കായിക ലോകത്ത് മികച്ച ക്രിക്കറ്റര്‍മാര്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവരില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം എസ് ധോണി, രോഹിത് ശര്‍മ്മ തുടങ്ങിയവരുണ്ട്. എന്നാല്‍ ഗൂഗിളിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്ത ക്രിക്കറ്റര്‍ എന്ന പട്ടം വിരാട് കോഹ്‌ലിക്കാണ് ലഭിച്ചിരിക്കുന്നത്.
അതേസമയം, ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ കായിക താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. മുന്‍ റിയല്‍ മാഡ്രിഡ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരമായ ക്രിസ്റ്റ്യാനോ ഇപ്പോള്‍ സൗദി അറേബ്യന്‍ ക്ലബ്ലായ അല്‍ നാസറിനു വേണ്ടിയാണു കളിക്കുന്നത്. 38-കാരനാണ് ക്രിസ്റ്റ്യാനോ.
ക്രിസ്റ്റ്യാനോയുടെ ഏറ്റവും വലിയ ആരാധകനാണ് വിരാട് കോഹ്‌ലി. 265 ദശലക്ഷം ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കില്‍ 50 ദശലക്ഷം പേരും എക്‌സ് പ്ലാറ്റ്‌ഫോമില്‍ 60 ദശലക്ഷം പേരുമാണ് കോഹ്‌ലിയെ പിന്തുടരുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
