23 Oct 2023 12:27 PM IST
Summary
ഇ- പോസ് യന്ത്രത്തിന് ഉണ്ടാകുന്ന പ്രശ്ന പരിഹാരത്തിനും മാസാവസാനമുള്ള തിരക്ക് കുറക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനം
സംസ്ഥാനത്തെ റേഷൻ വിതരണ രീതിയിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ. വിവിധ വിഭാഗം കാർഡ് ഉടമകൾക്ക് ഇനിമുതൽ രണ്ട് ഘട്ടമായിട്ടായിരിക്കും റേഷൻ നൽകുക. മുൻഗണന വിഭാഗം കാർഡ് ഉടമകൾക്ക് ( മഞ്ഞ,പിങ്ക് ) എല്ലാ മാസവും 15 ന് മുൻപും പൊതുവിഭാഗത്തിന് (നീല ,വെള്ള )15 ന് ശേഷവുമായിരിക്കും റേഷൻ വിതരണം നടത്തുക. ഇ- പോസ് യന്ത്രത്തിന് ഉണ്ടാകുന്ന പ്രശ്ന പരിഹാരത്തിനും മാസാവസാനമുള്ള തിരക്ക് കുറക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനം.
നിലവിൽ മാസത്തിൽ എപ്പോൾ വേണമെങ്കിലും റേഷൻ വാങ്ങാൻ കഴിയുമായിരുന്നു. എന്നാൽ വിതരണ രീതിയിൽ മാറ്റം വരുന്നതോടു കൂടി റേഷൻ നഷ്ടമാകാനുള്ള സാധ്യത കൂടുതലാണെന്ന് റേഷൻ വ്യാപാരികൾ അഭിപ്രായപ്പെടുന്നു. 15 ന് മുൻപ് റേഷൻ വാങ്ങാത്ത മുൻഗണന വിഭാഗത്തിലുള്ള കാർഡ് ഉടമകൾക്ക് പിന്നീട് നൽകുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
അഗതി ,അനാഥ,വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികൾക്ക് എൻപിഐ റേഷൻ കാർഡുകൾ നിലവിലുള്ള സാഹചര്യത്തിൽ ഇവരുടെ റേഷൻ വിതരണ രീതി വ്യക്തമാക്കാത്തത് ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. റേഷൻ വിതരണം രണ്ട് ഘട്ടമായി നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ശുപാർശ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.
പഠിക്കാം & സമ്പാദിക്കാം
Home
