image

29 Jan 2024 12:43 PM IST

News

തിരുവനന്തപുരത്തെ യാചക നിരോധിത നഗരമാക്കും

MyFin Desk

thiruvananthapuram will be made a no-beggar city, center govt has prepared a list of 30 cities
X

Summary

  • 2026-ഓടെ 30 നഗരങ്ങളെ യാചക മുക്തമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
  • തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും നല്‍കും
  • കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി ഈ സൗകര്യം വ്യാപിപ്പിക്കും


തിരുവനന്തപുരത്തെ യാചക നിരോധിത നഗരമാക്കും.30 നഗരങ്ങളുടെ പട്ടിക കേന്ദ്രം തയാറാക്കി.

ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുതിര്‍ന്നവരെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും പുനരധിവസിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. അയോധ്യ, ഗുവാഹത്തി, ത്രിംബകേശ്വര്‍, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രാജ്യത്തെ 30 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ സൗകര്യം ഒരുക്കുന്നത്. പിന്നീട് കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി ഈ സൗകര്യം വ്യാപിപ്പിക്കുകയും ചെയ്യും.

2026-ഓടെ 30 നഗരങ്ങളെ യാചക മുക്തമാക്കാനാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും നല്‍കാനും കേന്ദ്ര സാമൂഹിക നീതി വകുപ്പ് തീരുമാനിച്ചു.

ആദ്യപടിയായി യാചകരെ കൂടുതല്‍ കാണപ്പെടുന്ന ' ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തും. യാചകരെ കണ്ടെത്താനുള്ള സര്‍വേ, കണ്ടെത്തിയവരെ അഭയകേന്ദ്രത്തിലേക്ക് മാറ്റല്‍, തൊഴില്‍ പരിശീലനം നല്‍കല്‍ എന്നിവ ഉള്‍പ്പെടുന്ന കര്‍മപദ്ധതി പരിപാടിയുടെ ഭാഗമായി തയാറാക്കിയിട്ടുണ്ട്.