image

20 March 2023 10:30 AM GMT

News

ഇന്ധന കയറ്റുമതിയിലുള്ള നിയന്ത്രണം ഇനിയും തുടരും

MyFin Desk

export restrictions on diesel will continue
X

Summary

നടപ്പു സാമ്പത്തിക വർഷം മാർച്ച് 31 വരെയായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.


ആഭ്യന്തര വിപണിയിൽ ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി അടുത്ത സാമ്പത്തിക വർഷത്തിലേക്കും ഡീസൽ, ഗ്യാസോലിൻ എന്നിവയുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ നീട്ടുമെന്ന് സർക്കാർ.

തീരുമാനം സ്വകാര്യ കമ്പനികളുൾപ്പടയുള്ള റിഫൈനറികളെ സംബന്ധിച്ച് നിരാശജനകമാണ്. യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് റഷ്യയിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയുന്നത് നിർത്തിയ യൂറോപ് ഉൾപ്പെടയുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനെയാണ് ഇത് ബാധിക്കുന്നത്.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യ, കഴിഞ്ഞ വർഷം ഇന്ധന കയറ്റുമതിക്ക് വിൻഡ്‌ഫാൾ ടാക്സ് ചുമത്തുകയും കമ്പനികൾ അവരുടെ ഗ്യാസോലിൻ കയറ്റുമതിയുടെ 50 ശതമാനം ഡീസൽ കയറ്റുമതിയുടെ 30 ശതമാനം എന്നിവ ആഭ്യന്തരമായി വിൽക്കണമെന്ന് നിർബന്ധമാക്കുകയും ചെയ്തിരുന്നു. നടപ്പു സാമ്പത്തിക വർഷം മാർച്ച് 31 വരെയായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.