image

30 March 2023 5:35 AM GMT

News

അടുത്ത സാമ്പത്തിക വർഷം ആദ്യം, 8.88 ലക്ഷം കോടി രൂപ കടമെടുക്കുമെന്ന് കേന്ദ്ര സർക്കാർ

MyFin Desk

India
X

Summary

  • ഏപ്രിൽ - സെപ്റ്റംബർ കാലയളവിൽ 57.5 ശതമാനം കടമെടുക്കും
  • 26 ആഴ്ചകൾക്കുളിൽ തുക സ്വരൂപിക്കും


അടുത്ത സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ, റവന്യു കമ്മി നികത്തുന്നതിനായി വിപണിയിൽ നിന്ന് 8.88 ലക്ഷം കോടി രൂപ കടമെടുക്കാൻ ലക്ഷ്യമിടുന്നതായി കേന്ദ്ര ധനമന്ത്രാലയം പ്രസ്താവിച്ചു. സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. അടുത്ത സാമ്പത്തിക വർഷത്തിലേക്കായി മൊത്തം 15.43 ലക്ഷം കോടി രൂപയാണ് വിപണിയിൽ നിന്നും കടമെടുക്കുന്നത്. ഇതിൽ 8.88 ലക്ഷം കോടി രൂപ അഥവാ 57.5 ശതമാനവും ആദ്യ പകുതിയിൽ തന്നെ സ്വരൂപിക്കും.

26 ആഴ്ചകളിലായി, 31000 -39000 കോടി രൂപ വച്ച് സമാഹരിക്കുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്. 3 വർഷം, 5 വർഷം, 7 വർഷം ,10 വർഷം, 14 വർഷം, 30 വർഷം, 40 വർഷം എന്നിങ്ങനെ വിവിധ കാലാവധികളിലാണ് വായ്പ പൂർത്തിയാവുക

2024 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ധനക്കമ്മി നടപ്പ് സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 6.4 ശതമാനത്തിൽ നിന്ന് 5.9 ശതമാനമായി കുറച്ചിരുന്നു. അതിനാൽ ധനക്കമ്മി നികത്താൻ, സെക്യൂരിറ്റികളിൽ നിന്ന് 11.8 ലക്ഷം കോടി രൂപ കടമെടുക്കുമെന്ന് കണക്കാക്കുന്നു.

3 വർഷത്തെ കാലാവധി പൂർത്തിയാകുന്ന സെക്യുരിറ്റികൾക്ക് 6.31 ശതമാനവും, 5 വർഷത്തെ കാലാവധിക്ക് 11.71 ശതമാനവും, 7 വർഷത്തെ കാലാവധിക്ക് 10.25 ശതമാനവും, 10 വർഷത്തെ കാലാവധിക്ക് 20.50 ശതമാനവും, 14 വർഷത്തെ കാലാവധിക്ക് 17.57 ശതമാനവും, 30 വർഷത്തെ കാലാവധിക്ക് 16.10 ശതമാനവും 40 വർഷത്തെ കാലാവധിക്ക് 17.57 ശതമാനവുമാണ് പലിശ നിരക്ക് നിശ്ചയിച്ചിട്ടുവള്ളതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

സോവെറിൻ ഗ്രീൻ ഗ്രീൻ ബോണ്ടുകൾ അടുത്ത സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയോടെ പ്രഖ്യാപിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.