27 Nov 2023 12:43 PM IST
Summary
100 രൂപയില്‍ താഴെ റീ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ 3 രൂപ കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ല
ഗൂഗിള്‍ പേ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ റീചാര്‍ജ്ജ് ചെയ്യുന്നവരില്‍ നിന്ന് ഇനി മുതല്‍ ഗൂഗിള്‍ മൂന്ന് രൂപ ഈടാക്കും.
കണ്‍വീനിയന്‍സ് ഫീ എന്ന പേരിലാണു നിരക്ക് ഈടാക്കുക.
ഉപയോക്താക്കള്‍ ഗൂഗിള്‍ പേ വഴി പ്രീപെയ്ഡ് പ്ലാനുകള്‍ക്കായി റീ ചാര്‍ജ്ജ് ചെയ്യുമ്പോഴാണ് കണ്‍വീനിയന്‍സ് ഫീ ഈടാക്കുക.
ഫോണ്‍ പേ, പേടിഎം തുടങ്ങിയ ആപ്പുകള്‍ ഇത്തരത്തില്‍ ഫീസ് ഈടാക്കുന്നുണ്ട്.
കണ്‍വീനിയന്‍സ് ഫീ ഈടാക്കുന്ന കാര്യം ഗൂഗിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇത്തരത്തില്‍ ഫീസ് ഈടാക്കുന്ന കാര്യം യൂസര്‍മാരാണ് സ്‌ക്രീന്‍ ഷോട്ട് സഹിതം നവമാധ്യമങ്ങളില്‍ പോസ്റ്റിലൂടെ അറിയിച്ചത്.
100 രൂപയില്‍ താഴെ റീ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ 3 രൂപ കണ്‍വീനിയന്‍സ് ഫീ ഈടാക്കില്ല. അതു പോലെ 100 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലുള്ള റീ ചാര്‍ജ്ജ് ആണെങ്കില്‍ 2 രൂപ മാത്രമായിരിക്കും കണ്‍വീനിയന്‍സ് ഫീ. 200 രൂപ മുതല്‍ 300 രൂപ വരെയുള്ള റീ ചാര്‍ജ്ജിനാണ് 3 രൂപ ഈടാക്കുക.
ടെലികോം ഓപ്പറേറ്ററുടെ വെബ്‌സൈറ്റ് വഴിയോ, മൊബൈല്‍ ആപ്പ് വഴിയോ റീചാര്‍ജ് ചെയ്താല്‍ കണ്‍വീനിയന്‍സ് ഫീ നല്‍കേണ്ടി വരില്ല.
പഠിക്കാം & സമ്പാദിക്കാം
Home
