23 Jan 2024 11:45 AM IST
Summary
- എക്സ് പോസ്റ്റുകൾ പ്രകാരം, ഉപയോക്താക്കൾക്ക് ഫോൺ ആപ്പിൽ നിന്നും വെബ് ബ്രൗസറിൽ നിന്നും ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല.
- ടീം ഒരു സാങ്കേതിക പ്രശ്നം പരിഹരിക്കുകയാണെന്ന് ഗ്രോ
- നഷ്ടത്തിന് ആര് ഉത്തരം നൽകുമെന്ന് നിക്ഷേപകർ
ജനുവരി 23-ലെ തുടക്ക വ്യാപാരം മുതൽ നിശ്ചലമായിരിക്കുകയാണ് ബ്രോക്കിങ് പ്ലാറ്റഫോമായ ഗ്രോ. നിരവധി ഉപഭോക്താക്കളാണ് എക്‌സിലൂടെ (ട്വിറ്റെർ) തങ്ങളുടെ അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാനോ ട്രേഡുകൾ നടത്താനോ സാധ്യമല്ലെന്ന് പോസ്റ്റ് ചെയ്തത്, ഞങ്ങളുടെ നഷ്ടത്തിന് ആര് ഉത്തരം നൽകുമെന്നും നിക്ഷേപകർ പോസ്റ്റ് ചെയ്തു. ഇതിനു പകരമായി നഷ്ടപരിഹാറാം നൽകണമെന്നും അവർ കുറിച്ചിട്ടുണ്ട്.
ഇതിനു മറുപടിയായി ഗ്രോ എക്‌സിലൂടെ, ഞങ്ങളുടെ ടീം ഒരു സാങ്കേതിക പ്രശ്നം പരിഹരിക്കുകയാണെന്ന് അറിയിച്ചു.
എക്സ് പോസ്റ്റുകൾ പ്രകാരം, ഉപയോക്താക്കൾക്ക് ഫോൺ ആപ്പിൽ നിന്നും വെബ് ബ്രൗസറിൽ നിന്നും ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല.
"കഴിഞ്ഞ 30 മിനിറ്റ് മുതൽ ഞാൻ എന്റെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നു, പക്ഷേ ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല. ഞാൻ ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. ഞാൻ വെബ്ബിൽ നിന്നും ലോഗിൻ ചെയ്യാൻ ശ്രമിച്ചു, എന്നിട്ടും എനിക്ക് ലോഗിൻ ചെയ്യാൻ കഴിയുന്നില്ല." ഒരു ഉപയോക്താവ് എക്‌സിലൂടെ പങ്കുവെച്ച പോസ്റ്റ്.
"അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ടീം ഒരു സാങ്കേതിക പ്രശ്‌നം പരിഹരിക്കുകയും അത് ഉടനടി പ്രവർത്തിക്കുകയും ചെയ്യും. നിങ്ങളുടെ ക്ഷമയെ വളരെയധികം അഭിനന്ദിക്കുന്നു, ഞങ്ങൾ ഉടൻ തന്നെ സാധാരണ പ്രവർത്തനങ്ങളിലേക്ക് തിരിച്ചെത്തുമെന്നും" ഇതിനു മറുപടിയായി ഗ്രോ എക്‌സിലൂടെ പോസ്റ്റ് ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home
