image

26 Nov 2022 10:39 AM GMT

Banking

ജിഎസ്ടി കൗണ്‍സില്‍ യോഗം ഡിസംബര്‍ 17ന്

MyFin Desk

ജിഎസ്ടി കൗണ്‍സില്‍ യോഗം ഡിസംബര്‍ 17ന്
X

Summary

മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം കാസിനോ, റേസ് കോഴ്സ് (കുതിര പന്തയം), ഓണ്‍ലൈന്‍ ഗെയിം എന്നിവയുടെ ജിഎസ്ടി സംബന്ധിച്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.


ഡെല്‍ഹി: ജിഎസ്ടി കൗണ്‍സിലിന്റെ 48ാമത് യോഗം ഡിസംബര്‍ 17 ന് ചേരും. വെര്‍ച്വല്‍ രീതിയിലാകും യോഗം നടക്കുക. കേന്ദ്ര ധനകാര്യമന്ത്രി ചെയര്‍പേഴ്സണായുള്ള കൗണ്‍സിലിന്റെ കഴിഞ്ഞ യോഗം ജൂണില്‍ ചണ്ഡീഗഡിലായിരുന്നു. ജൂണിലെ യോഗത്തില്‍ പ്രിന്റിംഗ്, എഴുത്ത്, വര എന്നിവയ്ക്ക് ഉപയോഗിക്കുന്ന മഷി, എല്‍ഇഡി ലാംപുകള്‍, ലൈറ്റുകള്‍, അവ സ്ഥാപിക്കാന്‍ വേണ്ട വസ്തുക്കള്‍, മെറ്റല്‍ പ്രിന്റ് ചെയ്ത സര്‍ക്യൂട്ടുകള്‍ എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയര്‍ത്തിയിരുന്നു.

കൂടാതെ ട്രെട പാക്കിന്റെ ജിഎസ്ടിയും 12 ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയര്‍ത്തുകയും, കട്ട് ചെയ്ത പോളിഷ്ഡ് ഡയമണ്ടിന്റെ ജിഎസ്ടി 1.5 ശതമാനത്തില്‍ നിന്നും 0.5 ശതമാനമായി കുറയ്ക്കുകയും ചെയ്തിരുന്നു. ജൂണിലെ യോഗത്തിലെടുത്ത ഈ തീരുമാനങ്ങള്‍ നടപ്പിലാക്കിയത് ജൂലൈ 18 നാണ്.

മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം കാസിനോ, റേസ് കോഴ്സ് (കുതിര പന്തയം), ഓണ്‍ലൈന്‍ ഗെയിം എന്നിവയുടെ ജിഎസ്ടി സംബന്ധിച്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വരുന്ന യോഗത്തില്‍ കാസിനോകളുമായും ഓണ്‍ലൈന്‍ ഗെയിമുകളുമായും ബന്ധപ്പെട്ട ജിഎസ്ടി നിരക്കിനെ പറ്റിയും ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്.