16 Sept 2023 4:05 PM IST
സംസ്ഥാനങ്ങളില്‍ ജിഎസ് ടി ട്രൈബ്യൂണലുകള്‍ ഉടന്‍, കേരളത്തിനും, ലക്ഷദ്വീപിനും കൂടി ഒരു ബെഞ്ച്
MyFin Desk
Summary
- ഇതുവഴി 14,000 ല്‍ അധികം വരുന്ന ജിഎസ്ടി തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനാകുമെന്നുമാണ് പ്രതീക്ഷ.
- നിലവില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് ഹൈക്കോടതികളെയാണ് സമീപിക്കുന്നത്.
, ജിഎസ്ടി തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണലുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 31 ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണല്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇതുവഴി 14,000 ല്‍ അധികം വരുന്ന ജിഎസ്ടി തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനാകുമെന്നുമാണ് പ്രതീക്ഷ.
കേരളത്തിനും, ലക്ഷദ്വീപിനും കൂടി ഒരു ബെഞ്ചാണ് ഉണ്ടാവുക
നിലവില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് ഹൈക്കോടതികളെയാണ് സമീപിക്കുന്നത്. ഹൈക്കോടതിയില്‍ ജിഎസ്ടി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ബെഞ്ച് ഇല്ലാത്തതിനാല്‍ കേസുകള്‍ തീര്‍പ്പാകാന്‍ ദീര്‍ഘ നാളെടുക്കും.
2021 മാര്‍ച്ചിലെ 5,499 കോസുകളില്‍ നിന്നും 2023 ജൂണ്‍ ആയപ്പോഴേക്കും കേന്ദ്ര ജിഎസ്ടി അതോറിറ്റി ആവശ്യപ്പെട്ട നികുതിയ്‌ക്കെതിരായി നല്‍കിയ അപ്പീലുകളുടെ എണ്ണം 14,227 ആയിയെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലായി 31 ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗുജറാത്ത്, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളില്‍ രണ്ട് ബെഞ്ച്, ഗോവയ്്ക്കും മഹാരാഷ്ട്രയ്ക്കുമായി ഒരു ബെഞ്ച് എന്നിങ്ങനെയായിരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
