image

23 Nov 2025 8:46 PM IST

News

തിരുവനന്തപുരത്ത് നിന്നും ബഹ്‌റൈനിലേക്കുള്ള സര്‍വീസ് കൂട്ടി ഗള്‍ഫ് എയര്‍

MyFin Desk

adani group is preparing to invest heavily in thiruvananthapuram airport
X

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന ആഴ്ചയിലെ നാല് സർവീസുകൾ നവംബർ 23 മുതൽ ഏഴായി ഉയർത്തി. ഇതോടെ, ആഴ്ചയിൽ എല്ലാ ദിവസവും തലസ്ഥാനത്ത് നിന്ന് ബഹ്‌റൈനിലേക്ക് നേരിട്ട് വിമാന സർവീസ് ലഭ്യമാകും. വിമാനത്താവള അധികൃതർ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഈ സുപ്രധാന വിവരം യാത്രക്കാരെ അറിയിച്ചത്.

വർധിപ്പിച്ച സർവീസുകൾ അനുസരിച്ച്, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് സർവീസുകൾ വീതമാണ് ഉണ്ടായിരിക്കുക. ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും മറ്റ് സർവീസുകൾ. ഈ നടപടി ഗൾഫ് രാജ്യങ്ങളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസമാകും. കൂടുതൽ ടിക്കറ്റുകൾ ലഭ്യമാകുന്നതോടെ യാത്രാ ക്ലേശത്തിനും ടിക്കറ്റ് നിരക്കിലുണ്ടാകുന്ന വർധനവിനും ഒരു പരിധി വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.