image

18 Jan 2024 5:34 PM IST

News

പ്രതാപ് സ്‌നാക്‌സിന്റെ ഭൂരിഭാഗം ഓഹരികളും ഹല്‍ദിറാം ഏറ്റെടുക്കാനൊരുങ്ങുന്നു

MyFin Desk

haldiram is all set to acquire majority stake in pratap snacks
X

Summary

  • യെല്ലോ ഡയമണ്ട് ബ്രാന്‍ഡ് ചിപ്‌സിന് പേരുകേട്ടതാണ് പ്രതാപ് സ്‌നാക്‌സ്
  • വിപണിയില്‍ പെപ്‌സിയുടെ ലേയ്‌സാണ് പ്രതാപ് സ്‌നാക്‌സിന്റെ മുഖ്യഎതിരാളി
  • 350 ദശലക്ഷം ഡോളര്‍ മൂല്യം കല്‍പ്പിക്കുന്ന ഒരു കമ്പനിയാണ് പ്രതാപ് സ്‌നാക്‌സ്


പൊട്ടറ്റോ ചിപ്പ്‌സ് വിപണിയില്‍ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതാപ് സ്‌നാക്‌സിന്റെ 51 ശതമാനം വരുന്ന ഓഹരികള്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ സ്‌നാക്‌സ് നിര്‍മാതാക്കളായ ഹല്‍ദിറാം ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണ്.

350 ദശലക്ഷം ഡോളര്‍ മൂല്യം കല്‍പ്പിക്കുന്ന ഒരു കമ്പനിയാണ് പ്രതാപ് സ്‌നാക്‌സ്.

യെല്ലോ ഡയമണ്ട് ബ്രാന്‍ഡ് ചിപ്‌സിന് പേരുകേട്ടതാണ് പ്രതാപ് സ്‌നാക്‌സ്.

വിപണിയില്‍ പെപ്‌സിയുടെ ലേയ്‌സാണ് പ്രതാപ് സ്‌നാക്‌സിന്റെ മുഖ്യഎതിരാളി.

വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ പീക്ക് പാര്‍ട്‌ണേഴ്‌സിന് പ്രതാപ് സ്‌നാക്‌സില്‍ ഏകദേശം 47 ശതമാനം ഓഹരികളാണുള്ളത്. പ്രതാപ് സ്‌നാക്‌സിലെ അവരുടെ ഓഹരികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ ശ്രമിക്കുകയാണ് പീക്ക് പാര്‍ട്‌ണേഴ്‌സെന്നും റിപ്പോര്‍ട്ടുണ്ട്.

2017-ല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ് പ്രതാപ് സ്‌നാക്‌സ്.

കഴിഞ്ഞ വര്‍ഷത്തെ കമ്പനിയുടെ വാര്‍ഷിക വരുമാനം 200 ദശലക്ഷം ഡോളറാണ്. പ്രതിദിനം 5 രൂപ വിലയുള്ള 12 ദശലക്ഷത്തിലധികം ലഘുഭക്ഷണ പാക്കറ്റുകള്‍ വില്‍ക്കുന്ന കമ്പനിയാണ് പ്രതാപ് സ്‌നാക്‌സ്.