31 Oct 2025 8:07 PM IST
ആഗോള ആയുർവേദ ഉച്ചകോടിയും കേരള ഹെൽത്ത് ടൂറിസം 2025 ന്റെയും സമാപന സമ്മേളനം കെ ശരവണ കുമാർ ഉദഘാടനം ചെയ്യുന്നു . ഡോ. സജി കുമാർ , ചെയർമാൻ, ഗ്ലോബൽ ആയുർവേദ സമ്മിറ്റ്, ഡോ. പി. എം. വാരിയർ, കൺവീനർ, സിഐഐ കേരള ഹെൽത്ത് കെയർ പാനൽ എന്നിവർ വേദിയിൽ
Summary
കേരള ആരോഗ്യ ടൂറിസം ഉച്ചകോടി സമാപിച്ചു
കേരളത്തിന്റെ പ്രവാസി ജനസംഖ്യയെ ഫലപ്രദമായി ഉപയോഗിച്ചാല്‍ മെഡിക്കല്‍ വാല്യൂ ട്രാവല്‍ (ആരോഗ്യ ടൂറിസം) രംഗത്ത് നിന്ന് സംസ്ഥാനത്തിന് വന്‍ വരുമാനം നേടാനാകുമെന്ന് വിദഗ്ദ്ധര്‍. കേരള ആരോഗ്യ ടൂറിസം, ആഗോള ആയുര്‍വേദ ഉച്ചകോടി- എക്‌സ്‌പോ സമാപനത്തോടനുബന്ധിച്ചാണ് വിദഗ്ദ്ധര്‍ ഈ സാധ്യതകള്‍ ചൂണ്ടിക്കാട്ടിയത്.
രണ്ട് ദിവസങ്ങളായി അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഉച്ചകോടിയില്‍ 16 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. വ്യവസായ, അക്കാദമിക്, ഗവേഷണ രംഗത്തുനിന്നായി 10,000-ത്തിലധികം പേര്‍ സമ്മേളനത്തിനായി എത്തി.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രം ഓരോ മാസവും ഏകദേശം 1,500 രോഗികള്‍ ഇന്ത്യയില്‍ ചികിത്സയ്ക്കായി എത്തുന്നു. ഇതില്‍ നല്ലൊരു പങ്കിനെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധ്യതയുണ്ടെന്ന് ആര്‍.ജി.എ. റീഇന്‍ഷുറന്‍സ് കമ്പനി മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് ഡോ. ഡെന്നിസ് സെബാസ്റ്റ്യന്‍ പറഞ്ഞു. യു.കെ.യിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ശരാശരി 18 ആഴ്ചയാണ് ചികിത്സയ്ക്കായി കാത്തിരിക്കേണ്ടത്. ഈ സാഹചര്യം കേരളത്തിന് ഗുണകരമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2024-ല്‍ ഏകദേശം 7.4 ലക്ഷം വിദേശ പൗരന്മാര്‍ വൈദ്യ-വെല്‍നസ് ആവശ്യങ്ങള്‍ക്കായി കേരളം സന്ദര്‍ശിച്ചു. ഇതില്‍ 60-70% പേരും തിരഞ്ഞെടുത്തത് ആയുര്‍വേദ ചികിത്സയാണ്. 2024-ല്‍ ആയുര്‍വേദ മെഡിക്കല്‍ ടൂറിസം വഴി മാത്രം സംസ്ഥാനത്തിന് 13,500 കോടി രൂപയുടെ
16 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം ആയുര്‍വേദം, ആധുനിക വൈദ്യശാസ്ത്രം, ഇന്‍ഷുറന്‍സ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഉച്ചകോടിയുടെ സമാപനം മലേഷ്യന്‍ കോണ്‍സുല്‍ ജനറല്‍ കെ. ശരവണ കുമാര്‍ ഉദ്ഘാടനം ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home
