image

23 May 2025 11:09 AM IST

News

സംസ്ഥാനത്ത് കനത്ത മഴയെത്തുന്നു

MyFin Desk

സംസ്ഥാനത്ത് കനത്ത മഴയെത്തുന്നു
X

Summary

  • ഇന്ന് പന്ത്രണ്ട് ജില്ലകളില്‍ കനത്ത മഴയെന്ന് റിപ്പോര്‍ട്ട്
  • കാലവര്‍ഷം രണ്ടു ദിവസത്തിനകം കേരളം തൊടും


സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ന് രണ്ട് ജില്ലകളിലൊഴികെ എല്ലായിടത്തും മഴപെയ്യും. തിരുവനന്തപുരത്തിനും കൊല്ലത്തിനും മാത്രമാണ് അതില്‍ ഇളവ്.

രണ്ട് ദിവസത്തിനകം തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്തെത്തും എന്നാണ് വിലയിരുത്തല്‍. വര്‍ഷങ്ങള്‍ക്കുശേഷമാണ് സാധാരണ സമയത്തിനുമുമ്പേ കാലവര്‍ഷം കേരളം തൊടുന്നത്.

നാളെ വടക്കന്‍ ജില്ലകളില്‍ മഴ കനക്കമുമെന്നും പ്രവചനമുണ്ട്. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.തുടര്‍ച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ട സമയമാണിത്.

ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.