7 Jun 2025 5:44 PM IST
Summary
- ലൊക്കേഷന്‍ മാപ്പിംഗ് ലളിതമാക്കുക ലക്ഷ്യം
- ലാസ്റ്റ് മൈല്‍ ഡെലിവറി ഉറപ്പാക്കാനും ഇതുവഴി കഴിയും
ജിപിഎസ് അധിഷ്ഠിത വിലാസ ലൊക്കേറ്റര്‍ സേവനമായ ഡിജിപിന്‍ പരിഷ്‌കരിക്കുന്നതിന് പൗരന്മാര്‍, ഡെവലപ്പര്‍മാര്‍, സ്ഥാപനങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം തപാല്‍ വകുപ്പ് തേടി. മെയ് 27 ന് 'നോ യുവര്‍ ഡിജിപിന്‍', 'നോ യുവര്‍ പിന്‍ കോഡ്' എന്നീ പദ്ധതികള്‍ ആരംഭിക്കുമെന്ന് തപാല്‍ വകുപ്പ് പ്രഖ്യാപിച്ചത്. ജിയോസ്‌പേഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണിത്.
രണ്ട് പോര്‍ട്ടലുകളുടെയും പരിഷ്‌കരണത്തിനായി സജീവ സംഭാവന നല്‍കാന്‍ തപാല്‍ വകുപ്പ് അഭ്യര്‍ത്ഥിച്ചു.ഐഐടി ഹൈദരാബാദ്, എന്‍ആര്‍എസ്സി, ഇസ്രോ എന്നിവയുമായി സഹകരിച്ചാണ് തപാല്‍ വകുപ്പ് ഡിജിപിന്‍ വികസിപ്പിച്ചെടുത്തത്.
ലൊക്കേഷന്‍ മാപ്പിംഗ് ലളിതമാക്കുക, ലോജിസ്റ്റിക്‌സും അടിയന്തര പ്രതികരണവും മെച്ചപ്പെടുത്തുക, പ്രത്യേകിച്ച് ഗ്രാമീണ, പിന്നോക്ക മേഖലകളില്‍ ലാസ്റ്റ് മൈല്‍ ഡെലിവറി ഉറപ്പാക്കുക എന്നിവയാണ് ഡിജിപിന്‍ സംരംഭത്തിന്റെ ലക്ഷ്യം.
'നിങ്ങളുടെ പിന്‍ കോഡ് അറിയുക' എന്ന സേവനത്തിലൂടെ, ഇന്ത്യയുടെ തപാല്‍ വിതരണത്തിന്റെ നട്ടെല്ലായി 1972 ല്‍ അവതരിപ്പിച്ച ആറ് അക്ക പിന്‍ കോഡ് സംവിധാനത്തിന്റെ ഭൂമിശാസ്ത്രപരമായ കൃത്യത നവീകരിക്കാനും പരിഷ്‌കരിക്കാനും തപാല്‍ വകുപ്പ് ലക്ഷ്യമിടുന്നു.
രണ്ട് പ്ലാറ്റ്ഫോമുകളും ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടാതെ ഡാറ്റ കൃത്യതയെയും സിസ്റ്റം ഉപയോഗക്ഷമതയെയും കുറിച്ചുള്ള ഫീഡ്ബാക്ക് സമര്‍പ്പിക്കുന്നതിനുള്ള ബില്‍റ്റ്-ഇന്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
