image

14 Sep 2023 11:38 AM GMT

News

ഓഗസ്റ്റിൽ ഇറക്കുമതി ചെയ്തത് 4 . 9 ശതകോടി ഡോളറിന്റെ സ്വർണം, വ്യാപാര കമ്മി കൂടുതൽ വഷളാകും

MyFin Desk

gold imports totaled $4.9 billion in august, and the trade deficit could worsen
X

Summary

  • 2022 -23 ലെ വ്യാപാര കമ്മി 122 ശതകോടി ഡോളർ ( 10126 .43 ശതകോടി രൂപ)
  • സ്വർണ വില ലോക വിപണിയിൽ 12 ശതമാനം കുത്തനെ കൂടി.


ഉയരുന്ന എണ്ണ വിലമൂലം വർധിച്ചുവരുന്ന ഇന്ത്യയുടെ വ്യാപാര കമ്മി, ഉത്സവകാലം ലഷ്യമിട്ടു നടത്തുന്ന സ്വർണ ഇറക്കുമതി കൂടുതൽ വഷളാക്കിയേക്കും. ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോക്താവായ ഇന്ത്യ ഓഗസ്റ്റിൽ ഇറക്കുമതി ചെയ്തത് 4 . 9 ശതകോടി ഡോളറിന്റെ (414 .22 ശതകോടി രൂപ) സ്വർണമാണ്. ഇത് 2022 ഓഗസ്റ്റിൽ ഇറക്കുമതി ചെയ്തതിനേക്കാൾ 40 ശതമാനം കൂടുതലാണ്. അന്ന് 3 .5 ശതകോടി ഡോളറിന്റെ (290 .54 ശതകോടി രൂപ ) സ്വർണമാണ് ഇറക്കുമതി ചെയ്തത്.

കഴിഞ്ഞ മാസത്തെ കണക്കു അന്തിമമല്ലന്നു൦ , ഇത് വീണ്ടും ഉയരുമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.

ഇന്ത്യയുടെ ഓഗസ്റ്റിലെ വ്യാപര കമ്മി 21 ശതകോടി ഡോളർ (1743 . 14 ശതകോടി രൂപ) ആണന്നു കണക്കാക്കുന്നു. 2022 -23 ലെ വ്യാപാര കമ്മി 122 ശതകോടി ഡോളർ ( 10126 .43 ശതകോടി രൂപ) ആയിരുന്നു.

രാജ്യത്തു സ്വർണത്തിന്റെ ഇറക്കുമതി തുടങ്ങുന്നത് വർഷത്തിന്റെ പകുതിയോടാണ്. ഇത് ദീപാവലി ( ഒക്ടോബര് - നവംബര് ) ആകുന്നതോടെ അതിന്റെ പാരമ്മ്യത്തിൽ എത്തും. ഈ സമയം പൊതുവെ വിവാഹങ്ങളുടെ കാലമായിരിക്കും. കൂടാതെ, ഒരു വിഭാഗം ഐശ്വര്യത്തിനും, സമൃദ്ധിക്കും വേണ്ടി സ്വർണം വാങ്ങുന്നതും ഈ സമയത്തായിരിക്കും. ഇതെല്ലം കൊണ്ട്, ഒക്ടോബര്-നവംബര് മാസങ്ങളിൽ സ്വർണത്തിന്റെ വില ആ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലായിരിക്കും.

എങ്കിലും, ഈ വര്ഷം സ്വർണത്തിന്റെ ഇറക്കുമതി മൂല്യം ഇത്ര കൂടാൻ മറ്റൊരുകാരണം സ്വർണ വില ലോക വിപണിയിൽ 12 ശതമാനം കുത്തനെ കൂടിയതാണ്.

വേൾഡ് ഗോൾഡ് കൗണ്സിലിന്റെ കണക്കനുസരിച്ചു ഇന്ത്യ ഈ വര്ഷം 650 ടൺ സ്വർണമേ ഇറക്കുമതി ചെയ്യാൻ സാധ്യതയുള്ളൂ. . ഇത് കഴിഞ്ഞ വര്ഷം 750 ടൺ ആയ്യിരുന്നു. 2020 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ ഇറക്കുമതിയായിരുക്കും ഈ വര്ഷത്തേതു.

ഇന്ത്യയുടെ സ്വർണ ഇറക്കുമതിയുടെ മഹാ ഭൂരിപക്ഷവും സ്വിറ്റ്സർലൻഡിൽ നിന്നാണ്







T