7 Dec 2023 4:16 PM IST
Summary
ഡല്‍ഹിയില്‍ നടക്കുന്ന എക്‌സ്‌പോയില്‍ എച്ച്എഎല്‍ രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതുമായ ഏവിയോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനമുണ്ട്
ഇന്ത്യയിലെ എയ്‌റോസ്‌പേസ് പ്രമുഖരായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) ഈ വര്‍ഷം 2000 കോടി രൂപയിലധികം രൂപ ഗവേഷണത്തിനും വികസനത്തിനുമായി (ആര്‍ & ഡി ) ചെലവിടുമെന്നു എച്ച്എഎല്‍ ഡയറക്ടര്‍ ഓഫ് എന്‍ജിനീയറിംഗ് (ആര്‍ & ഡി ) ഡോ. ഡി.കെ. സുനില്‍ പറഞ്ഞു.
ഏവിയോണിക്‌സും അനുബന്ധ ഹാര്‍ഡ്‌വെയറുകളും സ്വദേശിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണിത്.
ഡിസംബര്‍ 7, 8 തീയതികളിലായി ഡല്‍ഹിയില്‍ നടക്കുന്ന എക്‌സ്‌പോയില്‍ എച്ച്എഎല്‍ രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതുമായ ഏവിയോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനമുണ്ട്.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, തേജസ് ലൈറ്റ് കോംബാറ്റ് ജെറ്റ്, പ്രചന്ദ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട് എച്ച്എഎല്‍.
പഠിക്കാം & സമ്പാദിക്കാം
Home
