image

25 April 2024 11:20 AM GMT

News

ഇനി ഹെല്‍ത്ത് ഡ്രിങ്ക് അല്ല; ഹോര്‍ലിക്‌സിനെ റീബ്രാന്‍ഡ് ചെയ്ത് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

MyFin Desk

ഇനി ഹെല്‍ത്ത് ഡ്രിങ്ക് അല്ല; ഹോര്‍ലിക്‌സിനെ റീബ്രാന്‍ഡ് ചെയ്ത് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
X

Summary

  • ഹോര്‍ലിക്‌സിനെ ഫങ്ഷണല്‍ ന്യൂട്രീഷണല്‍ ഡ്രിങ്ക് എന്നാക്കി റീബ്രാന്‍ഡ് ചെയ്തു
  • ഡയറി, മാള്‍ട്ട് എന്ന പ്രത്യേക തരം ധാന്യം എന്നിവ അധിഷ്ഠിതമായ പാനീയങ്ങളെ എനര്‍ജി ഡ്രിങ്ക്‌സ് എന്ന് തരംതിരിക്കാന്‍ പാടില്ലെന്നു നിര്‍ദേശമുണ്ട്
  • ബോണ്‍വിറ്റയ്ക്ക് ഹെല്‍ത്ത് ഡ്രിങ്ക് എന്ന വിശേഷണം നല്‍കാന്‍ പാടില്ലെന്നു കഴിഞ്ഞ ദിവസം കേന്ദ്രം ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു


ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ പുറത്തിറക്കുന്ന ഹോര്‍ലിക്‌സിനെ റീബ്രാന്‍ഡ് ചെയ്യുന്നു. ഫങ്ഷണല്‍ ന്യൂട്രീഷണല്‍ ഡ്രിങ്ക് എന്നാക്കി റീബ്രാന്‍ഡ് ചെയ്യാനാണു ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തീരുമാനിച്ചത്.

ഇക്കാര്യം ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റിതേഷ് തിവാരി ഏപ്രില്‍ 24 ന് അറിയിച്ചു.

ബോണ്‍വിറ്റയ്ക്ക് ഹെല്‍ത്ത് ഡ്രിങ്ക് എന്ന വിശേഷണം നല്‍കാന്‍ പാടില്ലെന്നു കഴിഞ്ഞ ദിവസം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഡയറി, മാള്‍ട്ട് എന്ന പ്രത്യേക തരം ധാന്യം എന്നിവ അധിഷ്ഠിതമായ പാനീയങ്ങളെ എനര്‍ജി ഡ്രിങ്ക്‌സ് എന്ന് തരംതിരിക്കാന്‍ പാടില്ലെന്നു മന്ത്രാലയം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇന്ത്യയില്‍ ഭക്ഷ്യനിയമപ്രകാരം ഹെല്‍ത്ത് ഡ്രിങ്ക് ഇല്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം 2024 ഏപ്രില്‍ 10 ന് പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു.

2006-ലെ എഫ്എസ്എസ്എഐ നിയമപ്രകാരം ഹെല്‍ത്ത് ഡ്രിങ്ക് എന്നൊരു വിഭാഗം ഇല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.