image

27 March 2024 5:45 PM IST

News

വൈറ്റ് ലേബല്‍ എടിഎമ്മുകളുടെ രംഗത്ത് നിര്‍ണായക നേട്ടവുമായി ഹിറ്റാച്ചി

MyFin Desk

hitachi with 10,000 white label atm
X

Summary

  • ഹിറ്റാച്ചി എടിഎമ്മുകളില്‍ 27 ശതമാനം ദക്ഷിണേന്ത്യയിലാണ്
  • ക്യാഷ് ഡെപ്പോസിറ്റ് സൗകര്യവുമുണ്ട്
  • കാര്‍ഡില്ലാതെ പണം പിന്‍വലിക്കാം


രാജ്യത്തെ മുന്‍നിര പേയ്‌മെന്റ്, വാണിജ്യ സേവന ദാതാവായ ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസസിന്റെ വൈറ്റ് ലേബല്‍ എടിഎമ്മുകളുടെ എണ്ണം 10,000 എന്ന നാഴികക്കല്ല് പിന്നിട്ടു. ഹിറ്റാച്ചി മണി സ്‌പോട്ട് എടിഎം എന്ന ബ്രാന്‍ഡിലുള്ള ഈ എടിഎമ്മുകള്‍ പ്രധാനമായും ചെറുപട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലുമാണ്.രാജ്യത്താകെയുള്ള ഹിറ്റാച്ചി എടിഎമ്മുകളില്‍ 27 ശതമാനം ദക്ഷിണേന്ത്യയിലാണ്.

2013-ലാണ് ഡബ്ല്യുഎല്‍എ ലൈസന്‍സുമായി ഹിറ്റാച്ചി വൈറ്റ് ലേബല്‍ എടിഎമ്മുകളുടെ രംഗത്ത് എത്തിയത്. നിലവില്‍ ക്യാഷ് ഡെപോസിറ്റ് സൗകര്യം നല്‍കുന്ന ഏക ഡബ്ല്യുഎല്‍എ ഓപറേറ്റര്‍ ഹിറ്റാച്ചിയാണ്. കാര്‍ഡുകള്‍ ഇല്ലാതെ പണം പിന്‍വലിക്കാനായി ആന്‍ഡ്രോയ്ഡ് സംവിധാനത്തില്‍ യുപിഐ എടിഎമ്മും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ മേഖലകളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ സമൂഹത്തെ ശാക്തീകരിക്കുന്നത് തുടരുകയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമൂഹിക-സാമ്പത്തിക വളര്‍ച്ചയ്ക്കായി നിലകൊള്ളുകയും ചെയ്യുമെന്ന് ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസ്, ക്യാഷ് ബിസിനസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമില്‍ വികാംസെ അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ ഏറ്റവും വിദൂരമായ മേഖലകളിലേക്കു സേവനങ്ങള്‍ വിപുലീകരിക്കുവാന്‍ തങ്ങള്‍ക്കു പ്രതിബദ്ധതയുണ്ടെന്നും ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസസ്, സൈറ്റ് അക്വസിഷന്‍ ആന്‍ഡ് പ്രോജക്ട്‌സ് ഡയറക്ടര്‍ സന്തോഷ് നായര്‍ പറഞ്ഞു.