image

21 Oct 2023 3:37 PM IST

News

റഫ അതിര്‍ത്തി തുറന്നു: ഗാസയിലേക്ക് സഹായവുമായി ആദ്യ ട്രക്കുകളെത്തി

MyFin Desk

rafah border opens first trucks with aid arrive in gaza
X

Summary

11 ദിവസമായി ഗാസയില്‍ സമ്പൂര്‍ണ ഉപരോധം തുടരുകയാണ്


ഇസ്രായേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായി ഗാസയില്‍ മാനുഷിക സഹായവുമായി ട്രക്കുകളെത്തി. 11 ദിവസമായി ഗാസയില്‍ സമ്പൂര്‍ണ ഉപരോധം തുടരുകയാണ്. ഭക്ഷണങ്ങളുടെ ക്ഷാമത്തിനു പുറമെ, വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുമുണ്ട്.

റഫ അതിര്‍ത്തി തുറന്നതോടെയാണ് ട്രക്കുകള്‍ ഗാസയിലേക്ക് കടന്നുപോയത്. അതിര്‍ത്തി തുറക്കാനുള്ള ഈജിപ്തിന്റെ തീരുമാനത്തെ ഐക്യരാഷ്ട്ര സഭ സ്വാഗതം ചെയ്തു.

20 ട്രക്ക് വാഹനവ്യൂഹത്തില്‍ ഈജിപ്ഷ്യന്‍ റെഡ് ക്രെസന്റും ഐക്യരാഷ്ട്ര സഭയും നല്‍കുന്ന ജീവന്‍ രക്ഷാ സാധനങ്ങളാണുള്ളത്.

23 ലക്ഷത്തിലേറെ പേരാണു ഗാസയില്‍ വസിക്കുന്നത്. ഇവര്‍ക്ക് 20 ട്രക്കിലുള്ള സഹായം മതിയാകില്ലെന്നാണു റെഡ് ക്രെസന്റ് പറയുന്നത്.